ദുബായ്: യുഎഇയിലെ പുതിയ കെട്ടിടങ്ങളിൽ പാചകവാതക സിലിണ്ടറുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഈ മാസം അവസനാത്തോടുകൂടി നിയമം പ്രാബല്യത്തിൽ വരും. പാചകവാതക ചോർച്ചയും സിലിണ്ടർ പൊട്ടിത്തെറിയും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് മുഴുവൻ പുതിയ കെട്ടിടങ്ങളിലും പാചകവാതക സിലിണ്ടറുകൾക്ക് അധികൃതർ നിരോധനം ഏർപ്പെടുത്തുന്നത്.

കേന്ദ്രീകൃത പാചകവാതകെൈ ലനുകൾക്ക് മാത്രമാകും പുതിയ കെട്ടിടങ്ങളിൽ അനുമതി. അല്ലെങ്കിൽ ഇലക്ട്രിക് കുക്കറുകളെ ആശ്രയിക്കാവുന്നതാണ്. പുതിയ ചട്ടം പുതിയ കെട്ടിടങ്ങളിൽ നടപ്പിലാക്കുന്നത് നേരത്തെ ആരംഭിച്ചിരുന്നു. പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ പാചകവാതക സിലിണ്ടറുകൾക്ക് അധികൃതർ അനുമതി നൽകുന്നില്ല.