- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാചകവാതക സിലിണ്ടറിന്റെ വില 122 രൂപ കുറച്ചു; വില കുറച്ചത് വാണിജ്യ സിലിണ്ടറുകൾക്ക്; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ കുറവില്ല
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിട്ടില്ല.
അടുത്തിടെ, ഇതാദ്യമല്ല വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്. മെയ് മാസത്തിൽ 45 രൂപ കുറച്ചിരുന്നു. പുതുക്കിയ വില അനുസരിച്ച് ഡൽഹിയിൽ 19 കിലോ തൂക്കമുള്ള സിലിണ്ടറിന് വില 1473 രൂപയായി. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ വില യഥാക്രമം 1422, 1544, 1603 എന്നിങ്ങനെയാണ്.
ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 809 രൂപയാണ് വില. എല്ലാ മാസവും തുടക്കത്തിൽ പാചകവാതക സിലിണ്ടറിന്റെ വില നിർണയിക്കാറുണ്ട്. എണ്ണ വിതരണ കമ്പനികളാണ് വില നിർണയം നടത്തുന്നത്. ഏപ്രിലിലാണ് അവസാനമായി ഗാർഹിക സിലിണ്ടറിന്റെ വില കുറച്ചത്. പത്തുരൂപയാണ് അന്ന് കുറച്ചത്.
മറുനാടന് ഡെസ്ക്
Next Story