- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെട്രോൾ വില സെഞ്ച്വറി ആയതിന് പിന്നാലെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക വില വീണ്ടും മുകളിലേക്ക്; കൂട്ടിയത് 50 രൂപ
ന്യൂഡൽഹി: പെട്രോൾ വില സെഞ്ച്വറി തൊട്ടതിന് പിന്നാലെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി കിട്ടി. പാചകവാതക വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. സിലിൻഡറിന് 50 രൂപയാണ് കൂട്ടിയത്. പുതുക്കിയ എൽപിജി വില ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ ഗ്രാം സിലിൻഡറിന് ഇതോടെ ഡൽഹിയിൽ 769 രൂപയായി.
ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന്റെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു. 19 കിലോഗ്രാമിന്റെ സിലിൻഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയിൽ നിന്ന് 1528.50 രൂപയിലേക്കാണ് വില വർദ്ധിച്ചത്.
കേന്ദ്രബജറ്റിന് ശേഷമുള്ള രണ്ടാമത്തെ വിലവർധനവാണിത്. ഡിസംബറിൽ പാചകവാതക വില രണ്ട് തവണ വർധിപ്പിച്ചിരുന്നു. രാജ്യത്ത് പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്.
Next Story