ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 15 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയിൽ 906.50 രൂപയായി. വാണിജ്യ സിലിണ്ടർ വിലയിൽ ഇന്ന് മാറ്റമില്ല.

ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറന് ഈ വർഷം മാത്രം കൂട്ടിയത് 205.50 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വർഷം 409 രൂപ വർധിപ്പിച്ചിരുന്നു. ഇത് 1728 രൂപയായി തുടരും.