കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ 1060 രൂപയായി. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് വില കൂട്ടുന്നത്. അറുപത് ദിവസത്തിനിടെ 103 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.അതേസമയം, വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിട്ടുണ്ട്. എട്ട് രൂപ അൻപത് പൈസയാണ് കുറച്ചത്. 2027 രൂപയാണ് പുതിയ വില.