- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കള്ളപ്പണത്തിന് നികുതി കൊടുത്താൽ തടിയൂരാം; ഇല്ലെങ്കിൽ കടുത്ത ശിക്ഷ; നികുതി വെട്ടിപ്പിന് പത്ത് വർഷം വരെ തടവും; ലോക്സഭാ പാസാക്കിയയ കള്ളപ്പണ ബില്ലിന് രാജ്യസഭയിൽ കടുത്ത വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷം
ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്കു വിടണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് കള്ളപ്പണ ബിൽ ലോക്‌സഭയിൽ സർക്കാർ പാസാക്കിയത്. വിദേശ അക്കൗണ്ടുകളിൽ കള്ളപ്പണം നിക്ഷേപിക്കുന്നവർക്ക് കടുത്ത പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ പുതിയ ബില്ലിൽ ശിപാർശ ചെയ്യുന്നു. മാർച്ചിലാണ് കേന്ദ്ര സർക്കാർ കള്
ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്കു വിടണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് കള്ളപ്പണ ബിൽ ലോക്‌സഭയിൽ സർക്കാർ പാസാക്കിയത്. വിദേശ അക്കൗണ്ടുകളിൽ കള്ളപ്പണം നിക്ഷേപിക്കുന്നവർക്ക് കടുത്ത പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ പുതിയ ബില്ലിൽ ശിപാർശ ചെയ്യുന്നു.
മാർച്ചിലാണ് കേന്ദ്ര സർക്കാർ കള്ളപ്പണം തടയുന്നതിനുള്ള ബിൽ അവതരിപ്പിച്ചത്. വിദേശത്ത് അനധികൃത സ്വത്ത് സമ്പാദിക്കുകയും കള്ളപ്പണം പൂഴ്‌ത്തി വയ്ക്കുകയോ ചെയ്യുന്നവർക്കും മുന്ന് മുതൽ പത്ത് വർഷം വരെ തടവു ശിക്ഷയും കള്ളപ്പണ വിരുദ്ധ ബിൽ ശിപാർശ ചെയ്യുന്നു. പുതിയ ബിൽ പ്രകാരം വിദേശ ബാങ്കുകളിൽ അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാനാകില്ല. നിയമം ലംഘിച്ച് നിക്ഷേപം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. അതേസമയം വിദേശത്ത് പഠനത്തിന് പോകുന്നവരുടെ നിക്ഷേപങ്ങൾക്ക് ഈ നിയന്ത്രണമുണ്ടാകില്ല. നിയമം ലംഘിച്ച് വിദേശത്ത് പണം നിക്ഷേപിക്കുന്നവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടെത്തും.
കള്ളപ്പണം തടയാൻ വ്യക്തമായ ചില നടപടികൾക്ക് സർക്കാർ മുതിരുമ്പോൾ അതിനു തടസ്സം നിൽക്കരുതെന്ന് പ്രതിപക്ഷത്തെ ഉപദേശിച്ചാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബിൽ ലോക്‌സഭയിൽ ചർച്ചക്കെടുക്കാനുള്ള തീരുമാനം മുന്നോട്ടുനീക്കിയത്. ഇക്കഴിഞ്ഞ മാർച്ചിലാണ് 'വെളിപ്പെടുത്താത്ത വിദേശ വരുമാനആസ്തി (നികുതിചുമത്തൽ) ബിൽ2015 സർക്കാർ ലോക്‌സഭയിൽ വച്ചത്. ഇനിയും നിയമം പാസാക്കാൻ വൈകുന്നത്, കള്ളപ്പണക്കാർക്ക് കണക്കിൽപെടാത്ത വിദേശ നിക്ഷേപം അജ്ഞാതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ അവസരം നൽകുമെന്ന് ധനമന്ത്രി വാദിച്ചു.
വിദേശത്തെ നിക്ഷേപം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം നൽകിയശേഷം മാത്രമാണ് നിയമവ്യവസ്ഥ കർക്കശമായി നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. സ്വത്ത് വെളിപ്പെടുത്തി നികുതിയും പിഴയും അടക്കാൻ തയാറുള്ളവർക്ക് അതിന് ആറു മാസംവരെ സമയം നൽകും. ക്രിമിനൽ പ്രോസിക്യൂഷനിൽനിന്ന് ഇത്തരക്കാരെ ഒഴിവാക്കും. ആസ്തി വെളിപ്പെടുത്തി 30 ശതമാനം നികുതിയും അത്രതന്നെ പിഴയും ഒടുക്കിയാൽ മതിയാകും. ഇളവിന്റെ കാലാവധി കഴിഞ്ഞാൽ 30 ശതമാനം നികുതിയും 90 ശതമാനം പിഴയും അടക്കുക മാത്രമല്ല, ക്രിമിനൽ നടപടി നേരിടേണ്ടിവരുകയും ചെയ്യും.
നികുതിവെട്ടിപ്പിന് ശ്രമിച്ചാൽ മൂന്നു വർഷം മുതൽ 10 വർഷംവരെ തടവനുഭവിക്കേണ്ടിവരും. പിഴയും ഉണ്ടാവും. വിദേശ ആസ്തിബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ച കണക്ക് സമർപ്പിക്കാതിരുന്നാൽ ആറു മാസം മുതൽ ഏഴു വർഷംവരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. വിദേശത്ത് പഠനം നടത്തുന്ന വിദ്യാർത്ഥികളെയോ, പ്രവാസികളെയോ പ്രഫഷനലുകളെയോ പിടികൂടാനല്ല, കള്ളപ്പണം നിയന്ത്രിക്കുന്നതിനാണ് ഈ നിയമത്തിലൂടെ സർക്കാർ ശ്രമിക്കുന്നെതെന്ന് മന്ത്രി പറഞ്ഞു.
രാജ്യസഭയും ബിൽ പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. പ്രതിപക്ഷവും ബില്ലിനെ അനുകൂലിക്കുന്നുണ്ട്. ചില വകുപ്പുകളോട് മാത്രമാണ് എതിർപ്പ്. അതുകൊണ്ട് തന്നെ രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലെങ്കിലും കള്ളപ്പണ ബിൽ പാസാക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ ഭേദഗതി നിർദ്ദേശങ്ങൾ രാജ്യസഭയിൽ ഉയർത്തി കള്ളപ്പണ ബില്ലിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷ നീക്കം.