- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏർപ്പെടുത്തി; തിരുവനന്തപുരം ജില്ലയിൽ വോട്ടെടുപ്പ് ദിനമായ ഡിസംബർ എട്ടിന് പ്രാദേശിക അവധി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഡിസംബർ ആറ് വൈകിട്ട് ആറുമുതൽ 48 മണിക്കൂർ സമയം ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു. വോട്ടെണ്ണൽ ദിനമായ ഡിസംബർ 16നും ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഏല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
പ്രാദേശിക അവധി പ്രഖ്യാപിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിനമായ ഡിസംബർ എട്ടിന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു. പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ ഏഴിനും എട്ടിനും അവധിയാണ്. വിതരണ-സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ ആറുമുതൽ ഒൻപതുവരെ അവധിയായിരിക്കുമെന്നും കളക്ടർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ