- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടിയെ ഒപ്പം കൂട്ടിയിട്ടും മുക്കം നഗരസഭ എൽഡിഎഫിന്; ഇരുമുന്നണികളും 15 സീറ്റ് വീതം നേടി ഒപ്പത്തിനൊപ്പം വന്നതോടെ സ്വതന്ത്രന്റെ പിന്തുണയോടെ ഇടതു മുന്നണി ഭരണത്തിലേക്ക്; രാഷ്ട്രീയ പരീക്ഷണം പാഴായ നിരാശയിൽ മുസ്ലിം ലീഗ്
കോഴിക്കോട്: പ്രദേശത്ത് സ്വാധീനമുള്യുമായി സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും മുക്കം നഗരസഭ ഭരിക്കാനുള്ള യു ഡി എഫ് മോഹം അസ്തമിക്കുന്നു. ഇരു മുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ 15 വീതം സീറ്റുകൾ നേടി രാഷ്ട്രീയ അനിശ്ചിതത്വം നേരിട്ട മുക്കം നഗരസഭയിൽ ഭരണം എൽ.ഡി.എഫിന്. മുപ്പതാം ഡിവിഷനിൽ മുസ്ലിം ലീഗ് വിമതനായി മത്സരിച്ച് വിജയിച്ച മുഹമ്മദ് അബ്ദുൽ മജീദ് എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ഇടതു മുന്നണി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അബ്ദുൽ മജീദ് എൽ. ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്.
33 അംഗ നഗരസഭയിൽ എൽഡിഎഫിനും യു.ഡി.എഫിനും 15 വീതം സീറ്റുകളാണ് ലഭിച്ചത്.രണ്ടു സീറ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇതാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയാക്കിയിരുന്നത്. കേവല ഭൂരിപക്ഷത്തിനുള്ള 17 സീറ്റ് തികയ്ക്കാൻ കഴിയില്ലെങ്കിലും വെൽഫെയർ പാർട്ടി - യു.ഡി.എഫ് സഖ്യത്തെ ബിജെപി പിന്തുണക്കില്ലെന്നും അവരുടെ രണ്ടംഗങ്ങൾ വിട്ടുനിൽക്കുമെന്നുമാണ് കരുതുന്നത്. വെൽഫെയർ ബന്ധത്തിലൂടെ ഭരണം നേടാമെന്നായിരുന്നു യുഡിഎഫ് കരുതിയിരുന്നത്. എന്നാൽ കോൺഗ്രസിലെയും ലീഗിലെയും ഒരു വിഭാഗം വെൽഫെയർ സഖ്യത്തിനെതിരെ രംഗത്തു വരികയായിരുന്നു. ഇവർ പലയിടത്തും സ്ഥാനാർത്ഥികളെ നിർത്തി യുഡിഎഫിനെ നേരിട്ടു. ഇത്തരത്തിൽ നിലപാടു സ്വീകരിച്ച മൂന്നു നേതാക്കളെ കോൺഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു.
പക്ഷേ സംസ്ഥാനതലത്തിൽ എൽഡിഎഫ് വെൽഫെയർ ബന്ധം വലിയ പ്രചാരണ ആയുധമാക്കിയതോടെ കോൺഗ്രസിന് ഇത് തലവേദന ആവുകയായിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവരും വെൽഫെയർ ബന്ധത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.