- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെണ്ണൽ തടസ്സപ്പെട്ടതിനെ തുടർന്ന് റീപോളിങ്ങ് നടന്ന തിരൂരങ്ങാടിയിലും ബത്തേരിയിലും യുഡിഎഫിന് ജയം; തിരൂരങ്ങാടിയിൽ 99 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയപ്പോൾ ബത്തേരിയിൽ ജയം 136 വോട്ടിന്; തദ്ദേശത്തിൽ അവസാന രണ്ട് വാർഡുകളിലും യുഡിഎഫിന് ആശ്വാസ ജയം
കോഴിക്കോട്: യന്ത്രത്തകരാർ മൂലം വോട്ടെണ്ണൽ തടസ്സപ്പെട്ടതിനെ തുടർന്ന് റീ പോളിങ് നടത്തിയ തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. രണ്ടിടത്തും യുഡിഎഫാണ് ജയിച്ചത്.
മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ 34ാം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന് റീ പോളിങ് നടന്നത്. 99 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ജഹ്ഫർ കുന്നത്തേരിയാണ് വിജയിച്ചത്. 80.2 ശതമാനം വോട്ടുകളാണ് ഇന്ന് ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പിൽ 79.13 ശതമാനമായിരുന്നു വോട്ടിങ് നില.
വയനാട് സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീ പോളിംഗിലും യുഡിഎഫ് തന്നെയാണ് വിജയിച്ചത്. 136 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അസീസ് മാടാലയാണ് ഡിവിഷനിൽ ജയിച്ചത്.
യന്ത്രത്തകരാർ മൂലം ഫലം വീണ്ടെടുക്കാനാവാത്തതിനെ തുടർന്നായിരുന്നു ഇവിടെ റീം പോളിങ് നടത്തിയത്. 76.67 ശതമാനമാണ് വോട്ടിങ് നില. ഡിസംബർ പത്തിന് ഉണ്ടായ പോളിംഗിനേക്കാൾ പത്ത് വോട്ടു കുറവാണ് ഇത്തവണ പോൾ രേഖപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ