തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഇന്റഗ്രേഷൻ എടുത്ത് മറുനാടനിൽ കാണിച്ചിരിക്കുന്ന ഫലസൂചികയിൽ നിന്ന് നിങ്ങൾക്ക് ഓരോ വാർഡിലേയും തെരഞ്ഞെടുപ്പ് ഫലവും ലീഡും അടക്കമുള്ള വിവരങ്ങൾ വോട്ട് സഹിതം അറിയാം. ആദ്യപേജിൽ കാണിച്ചിരിക്കുന്നത് പൊതുവെയുള്ള ട്രെൻഡ് ആണെങ്കിൽ കൂടുതൽ ക്ലിക്കുകളിലൂടെ നിങ്ങളുടെ വാർഡിസെ തെരഞ്ഞെടുപ്പ് ഫലവും അപ്പോൾ തന്നെ അറിയാൻ പറ്റും. തെരഞ്ഞെടുപ്പിന്റെ തൽസമയ വിവരങ്ങൾ നൽകുന്ന ട്രെൻഡ് വെബ്‌സൈറ്റിനെ ഇങ്ങനെ പരിചയപ്പെടാം.

ഓരോ 30 സെക്കന്റിലും തെരഞ്ഞെടുപ്പ് ഫലങ്ങൾ അപഡേറ്റ് ചെയ്യുന്ന രീതിയിലാണ് സൈറ്റ് പ്രവർത്തിക്കുന്നത്. സൈറ്റ് തുറന്നു പ്രവർത്തിക്കുമ്പോൾ ഇടയ്ക്കിടെ റിഫ്രഷ് ആകുന്നതിനാൽ ഇടയ്ക്കിടെ സൈറ്റ് നിർദ്ദേശിക്കുന്ന കോഡ് നൽകേണ്ടതാണ്. ആദ്യതവണ വന്നില്ലെങ്കിൽ വീണ്ടും റിഫ്രഷ് ചെയ്യുകയുമാണ് വേണ്ടത്. അതിന് ശേഷം സബ്മിറ്റ് ബട്ടണും അമർത്തണം.

ആദ്യത്തെ പേജിൽ പാർട്ടികൾ ലീഡ് ചെയ്യുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവയുടെ ആകെ എണ്ണം. എൽ.ഡി.എഫ്, യുഡിഎഫ്, അദേഴ്‌സ്, ബിജെപി എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ പേജിൽ തന്നെ രണ്ടാമതായി പാർട്ടികൾ മുന്നിട്ടു നിൽക്കുന്ന തദ്ദേശസീറ്റുകളഉടെ വിവരം. മൂന്നാമതായി ലീഡ് ചെയ്യുന്ന വാർഡുകളുടെ വിവരവും നാലാമതായി പാർട്ടികൾ വിജയിച്ച വാർഡുകളുടെ എണ്ണവുമാണ് കൊടുത്തിട്ടുള്ളത്.

പാർട്ടികളുടെ പേരിൽ ക്ലിക്ക് ചെയ്താൽ പതിനാല് ജില്ലകളിലേയും പാർട്ടികൾ ലീഡ് ചെയ്യുന്ന വാർഡുകളുടെയും സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷവും അറിയാൻ പറ്റും. സ്ഥാനാർത്ഥികളുടെ പേരും മൽസരിക്കുന്ന വാർഡും ഭൂരിപക്ഷവും അടക്കമാണ് വിവരങ്ങൾ ലഭ്യമാകുന്നത്. ഉദാഹരണത്തിന് എൽ.എഡി.എഫിൽ ക്ലിക്ക് ചെയ്താൽ പതിനാല് ജില്ലകളിലേയും പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, മുൻസിപ്പാലിറ്റി, കോർപറഷേനുകൾ വ്യക്തമായ ചിത്രം ലഭ്യമാകും.ആദ്യം കൊടുത്തിരിക്കുന്നത് സംസ്ഥാനത്തിന്റെ മുഴുവനായുള്ള തെരഞ്ഞെടുപ്പ് ചിത്രമാണുള്ളത്. പിന്നീടുള്ളത് ഓരോ ജില്ലകളുടെയും അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം ജില്ലയിൽ ക്ലിക്ക് ചെയ്താൽ പുതിയ ഒരു ടേബിൾ ലഭ്യമാകും.

അതിൽ പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, കോർപറേഷൻ, മുൻസിപ്പാലിറ്റി, ലീഡിങ്, മെജോറിറ്റി എന്നിവ മുകളിൽ കാണാം. ഇതിൽ പഞ്ചായത്തിൽ ക്ലിക്ക് ചെയ്താൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന പഞ്ചായത്തുകളുടെ പേര് ലഭ്യമാകും. ഓരോ പഞ്ചായത്തിലെയും വാർഡുകളും ആ വാർഡുകളിൽ ലീഡ് ചെയ്യുന്ന പാർട്ടികളുടെ വിവരങ്ങൾ ലഭിക്കും. അതിൽ ഓരോ പഞ്ചായത്തിലും ക്ലിക്ക് ചെയ്താൽ ഓരോ വാർഡുകളിലും മുന്നിട്ട് നിൽക്കുന്ന സ്ഥാനാർത്ഥികളും വോട്ടും സ്ഥാനാർത്ഥി ഏത് പാർട്ടിയാണെന്നടക്കമുള്ള വിവരങ്ങൾ കിട്ടും. വാർഡിൽ മൽസരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടേയും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതു സ്ഥാനാർത്ഥിയാണ് മുന്നിട്ട് നിൽക്കുന്നത്, തൊട്ടുപിന്നിലുള്ള സ്ഥാനാർത്ഥി ആരാണെന്നുള്ള വിവരവും ടേബിളിൽ ഉണ്ട്. 

ചുരുക്കത്തിൽ ഒരു വിരൽ തുമ്പിൽ സംസ്ഥാനത്തെ ഏതു കോണിലുമുള്ള സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ഒരു വിരൽ തുമ്പിൽ ലഭ്യമാക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.

തൽസമയ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റ് ഇതാണ്
http://trend.kerala.gov.in/views/index.php.