- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സ്മാർട്ടാവാൻ സിംഗപ്പൂരും; ഇനി കാറുടമകളെ കാത്ത് പേപ്പർസന്ദേശമെത്തില്ല; അടുത്ത ജൂൺ മുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം ഇലക്ട്രോണിക് ആകും; ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ നടപടികൾ പേപ്പർരഹിതമാക്കാൻ അധികൃതർ
സിംഗപ്പൂർ സ്മാർട്ട് സംവിധാനത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ പടിയായി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ എല്ലാ നടപടിക്രമങ്ങളും പേപ്പർരഹിതമാക്കാനാണ് ഒരുങ്ങുകയാണ്. അടുത്തവർഷം ജൂൺ മുതൽ ആണ് ലാന്റ് ട്രാൻസ്പോർട്ട് അഥോറിറ്റി ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുകയാണ്. ഇതോടെ വാഹനമുടമകൾക്ക് പേപ്പറിൽ സന്ദേശമെത്തുന്ന സംവിധാനത്തിന് വിരാമമാകും. ജൂൺ മുതൽ എസ്എംഎസ് വഴിയാകും ഇൻഫോർമേഷൻ എത്തുക. വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇനി മൊബൈലിൽ വഴിയാകും എത്തുക. സർട്ടിഫിക്കേറ്റ് ഓഫ് എൻടൈറ്റിൽമെന്റ് റിബേറ്റ്‌സ്, പിഴ, ഫീസ്, റോഡ് ടാക്‌സ് പുതുക്കൽ എന്നിവ പോലുള്ളവയെല്ലാം വിവരങ്ങൾ എസ്എംഎസ് വഴിയാകും എത്തുക. കഴിഞ്ഞ ദിവസം വാഹനങ്ങൾക്ക് ഉള്ള വെഹിക്കിൾ എൻട്രി പെർമിറ്റിനടക്കം ഇനി ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുമെന്ന് ലാന്റ് ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു.രാജ്യത്തേക്ക് ഇറക്ക് മതി ചെയ്യേണ്ട വാഹനഉടമകൾക്ക് ഓൺലൈൻ വവി അപേക്ഷ നല്കാവുന്നതും എൽടിഎ ഓഫിസുകളിൽ നിന്നോ വുഡ്ലാന്റ് ടുവാസ് ചെക്ക്പോയിന്റുകൾ എ്ന്നിവിടങ്ങളിൽ നിന്
സിംഗപ്പൂർ സ്മാർട്ട് സംവിധാനത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ പടിയായി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ എല്ലാ നടപടിക്രമങ്ങളും പേപ്പർരഹിതമാക്കാനാണ് ഒരുങ്ങുകയാണ്. അടുത്തവർഷം ജൂൺ മുതൽ ആണ് ലാന്റ് ട്രാൻസ്പോർട്ട് അഥോറിറ്റി ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുകയാണ്. ഇതോടെ വാഹനമുടമകൾക്ക് പേപ്പറിൽ സന്ദേശമെത്തുന്ന സംവിധാനത്തിന് വിരാമമാകും.
ജൂൺ മുതൽ എസ്എംഎസ് വഴിയാകും ഇൻഫോർമേഷൻ എത്തുക. വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇനി മൊബൈലിൽ വഴിയാകും എത്തുക. സർട്ടിഫിക്കേറ്റ് ഓഫ് എൻടൈറ്റിൽമെന്റ് റിബേറ്റ്‌സ്, പിഴ, ഫീസ്, റോഡ് ടാക്‌സ് പുതുക്കൽ എന്നിവ പോലുള്ളവയെല്ലാം വിവരങ്ങൾ എസ്എംഎസ് വഴിയാകും എത്തുക.
കഴിഞ്ഞ ദിവസം വാഹനങ്ങൾക്ക് ഉള്ള വെഹിക്കിൾ എൻട്രി പെർമിറ്റിനടക്കം ഇനി ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുമെന്ന് ലാന്റ് ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു.രാജ്യത്തേക്ക് ഇറക്ക് മതി ചെയ്യേണ്ട വാഹനഉടമകൾക്ക് ഓൺലൈൻ വവി അപേക്ഷ നല്കാവുന്നതും എൽടിഎ ഓഫിസുകളിൽ നിന്നോ വുഡ്ലാന്റ് ടുവാസ് ചെക്ക്പോയിന്റുകൾ എ്ന്നിവിടങ്ങളിൽ നിന്ന് ഓട്ടോപാസ് നേടാവുന്നതുമാണ്.