- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ചകൾ ഫലപ്രദമായില്ല; സെന്റ് പാട്രിക്‌സ് ഡേ, ഈസ്റ്റർ ദിനങ്ങളിൽ യാത്ര മുടങ്ങും; പണിമുടക്കുമായി മുന്നോട്ടു പോകാൻ ലുവാസ് ഡ്രൈവർമാർ
ഡബ്ലിൻ: ലുവാസ് ഡ്രൈവർമാരും അധികൃതരും തമ്മിൽ നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്ന് സെന്റ് പാട്രിക്‌സ് ഡേ, ഈസ്റ്റർ ഞായർ, ഈസ്റ്റർ തിങ്കൾ തുടങ്ങിയ ദിവസങ്ങളിൽ യാത്ര മുടങ്ങുമെന്ന് ഉറപ്പായി. വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷന്റെ (ഡബ്ല്യൂആർസി) മധ്യസ്ഥതയിൽ വിളിച്ചു കൂട്ടിയ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. വേതന വ്യവസ്ഥകളെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ലുവാസ് ഡ്രൈവർമാർ കഴിഞ്ഞ മാസം നാലു ദിവസം പണിമുടക്ക് നടത്തിയിരുന്നു. തുടർ നടപടികളുടെ ഭാഗമായി സെന്റ് പാട്രിക്‌സ് ഡേ, ഈസ്റ്റർ ഞായർ, ഈസ്റ്റർ തിങ്കൾ എന്നീ ദിവസങ്ങളിലും പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ലുവാസ് ഓപ്പറേറ്റർ ട്രാൻസ്‌ഡേവ്, യൂണിയൻ എസ്‌ഐപിടിയു എന്നിവർ ഡബ്ല്യൂആർസിയുടെ മധ്യസ്ഥതയിൽ തിങ്കളാഴ്ച ചർച്ചയ്ക്ക് തയാറാകുകയായിരുന്നു. എന്നാൽ പതിനൊന്നു മണിക്കൂർ നീണ്ടു നിന്ന ചർച്ച തീരുമാനമൊന്നും ആകാതെ പിരിയുകയായിരുന്നു. എട്ടു ശതമാനം മുതൽ 53 ശതമാനം വരെ ശമ്പള വർധനയാണ് ലുവാസ് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് അത് 30 ശതമാനമായി കുറയ്ക്ക
ഡബ്ലിൻ: ലുവാസ് ഡ്രൈവർമാരും അധികൃതരും തമ്മിൽ നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്ന് സെന്റ് പാട്രിക്‌സ് ഡേ, ഈസ്റ്റർ ഞായർ, ഈസ്റ്റർ തിങ്കൾ തുടങ്ങിയ ദിവസങ്ങളിൽ യാത്ര മുടങ്ങുമെന്ന് ഉറപ്പായി. വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷന്റെ (ഡബ്ല്യൂആർസി) മധ്യസ്ഥതയിൽ വിളിച്ചു കൂട്ടിയ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
വേതന വ്യവസ്ഥകളെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ലുവാസ് ഡ്രൈവർമാർ കഴിഞ്ഞ മാസം നാലു ദിവസം പണിമുടക്ക് നടത്തിയിരുന്നു. തുടർ നടപടികളുടെ ഭാഗമായി സെന്റ് പാട്രിക്‌സ് ഡേ, ഈസ്റ്റർ ഞായർ, ഈസ്റ്റർ തിങ്കൾ എന്നീ ദിവസങ്ങളിലും പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ലുവാസ് ഓപ്പറേറ്റർ ട്രാൻസ്‌ഡേവ്, യൂണിയൻ എസ്‌ഐപിടിയു എന്നിവർ ഡബ്ല്യൂആർസിയുടെ മധ്യസ്ഥതയിൽ തിങ്കളാഴ്ച ചർച്ചയ്ക്ക് തയാറാകുകയായിരുന്നു. എന്നാൽ പതിനൊന്നു മണിക്കൂർ നീണ്ടു നിന്ന ചർച്ച തീരുമാനമൊന്നും ആകാതെ പിരിയുകയായിരുന്നു.
എട്ടു ശതമാനം മുതൽ 53 ശതമാനം വരെ ശമ്പള വർധനയാണ് ലുവാസ് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് അത് 30 ശതമാനമായി കുറയ്ക്കുകയായിരുന്നു. എന്നാൽ വീണ്ടും ഇത് കുറയ്ക്കണമെന്നാണ് ട്രാൻസ്‌ഡേവ് ആവശ്യപ്പെടുന്നത്.