- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പള വർധന 18.7 ശതമാനമാക്കും; സെന്റ് പാട്രിക് ഡേയിൽ നടത്താനിരുന്ന സമയം ലുവാസ് ഡ്രൈവർമാർ പിൻവലിച്ചു
ഡബ്ലിൻ: അവസാനം ശമ്പള വർധന 18.7 ശതമാനത്തിലെത്താൻ ധാരണയായതോടെ സെന്റ് പാട്രിക് ഡേയിൽ ലുവാസ് ഡ്രൈവർമാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. യൂണിയനും മാനേജ്‌മെന്റും വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷന്റെ സാന്നിധ്യത്തിൽ നടത്തിയ 27 മണിക്കൂർ ചർച്ചയ്ക്ക് ഒടുവിലാണ് തീരുമാനമായത്. ഡ്രൈവർമാർക്ക് 18.7 ശതമാനം ശമ്പള വർധന ലഭിക്കുമ്പോൾ റവന്യൂ പ്രൊട്ടക്ഷൻ സ്റ്റാഫിന് 14.7 ശതമാനമായിരിക്കും ശമ്പള വർധന. ശമ്പള വർധന സംബന്ധിച്ച് ലുവാസ് ഓപ്പറേറ്റർ ട്രാൻസ്‌ദേവുമായി ധാരണയിലെത്തിയതോടെ ഇന്നു മുതൽ ട്രാം സർവീസ് ആരംഭിക്കുമെന്ന് എസ്‌ഐപിടിയു അറിയിച്ചിട്ടുണ്ട്. 27 ശതമാനം വേതന വർധനവാണ് െ്രെഡവർമാർ ആവശ്യപ്പെട്ടിരുന്നത്. അടുത്ത അഞ്ച് വർഷത്തേയ്ക്കാണിത്. ഇത്രയും വലിയ വേതന വർധന ആവശ്യവുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നത്.
ഡബ്ലിൻ: അവസാനം ശമ്പള വർധന 18.7 ശതമാനത്തിലെത്താൻ ധാരണയായതോടെ സെന്റ് പാട്രിക് ഡേയിൽ ലുവാസ് ഡ്രൈവർമാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. യൂണിയനും മാനേജ്‌മെന്റും വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷന്റെ സാന്നിധ്യത്തിൽ നടത്തിയ 27 മണിക്കൂർ ചർച്ചയ്ക്ക് ഒടുവിലാണ് തീരുമാനമായത്.
ഡ്രൈവർമാർക്ക് 18.7 ശതമാനം ശമ്പള വർധന ലഭിക്കുമ്പോൾ റവന്യൂ പ്രൊട്ടക്ഷൻ സ്റ്റാഫിന് 14.7 ശതമാനമായിരിക്കും ശമ്പള വർധന. ശമ്പള വർധന സംബന്ധിച്ച് ലുവാസ് ഓപ്പറേറ്റർ ട്രാൻസ്‌ദേവുമായി ധാരണയിലെത്തിയതോടെ ഇന്നു മുതൽ ട്രാം സർവീസ് ആരംഭിക്കുമെന്ന് എസ്‌ഐപിടിയു അറിയിച്ചിട്ടുണ്ട്. 27 ശതമാനം വേതന വർധനവാണ് െ്രെഡവർമാർ ആവശ്യപ്പെട്ടിരുന്നത്. അടുത്ത അഞ്ച് വർഷത്തേയ്ക്കാണിത്. ഇത്രയും വലിയ വേതന വർധന ആവശ്യവുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നത്.
Next Story