ഡബ്ലിൻ: വേതനവ്യവസ്ഥകളെ ചൊല്ലിയുള്ള ലുവാസ് ഡ്രൈവർമാരുടെ പണിമുടക്ക് ശക്തമാകുന്നു. ഗ്രീൻ, റെഡ് ലൈനുകൾ അടച്ചിടുന്നതു മൂലം ഒരു ലക്ഷത്തോളം യാത്രക്കാരെ ഇതു സാരമായി ബാധിക്കും. വമ്പിച്ച ഗതാഗതകുരുക്കാണ് ഇന്ന് നേരിടുക. 

പണിമുടക്കു മൂലം കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനെ തുടർന്നാണ് ഡബ്ലിൻ സിറ്റിക്കു ചുറ്റും ഗതാഗതക്കുരുക്ക് അനുഭവപ്പെടും. വൈകുന്നേരം 5.30ഓടെ പതിവ് സർവീസ് പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.

അതേസമയം സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ മെയ്‌ നാലിന് വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പണിമുടക്ക് പിൻവലിച്ചില്ലെങ്കിൽ പത്തു ശതമാനം വേതനം വെട്ടിച്ചുരുക്കൽ നടപ്പിലാക്കുമെന്ന് ലുവാസ് ഓപ്പറേറ്റർ ട്രാൻസ്‌ദേവ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ വേതനം വെട്ടിച്ചുരുക്കൽ പ്രാബല്യത്തിലാക്കും. പണിമുടക്കിനെ പിന്തുണയ്ക്കുന്ന ഡ്രൈവർമാർക്ക് കൂടുതൽ ശിക്ഷാ നടപടികൾ നടപ്പാക്കുമെന്ന് ട്രാൻസ്‌ദേവ് അറിയിച്ചിട്ടുണ്ട്.