ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 10 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ 10 മണി വരെ പാമേഴ്‌സ്ടൗൺ സെന്റ് ലോർക്കൻസ് സ്‌ക്കൂൾ ഹാളിൽ നടത്തപ്പെടുന്നു. സാന്റാ വരവേൽപ്പ്, ലൈവ് നേറ്റിവിറ്റി ഷോ, മാർഗ്ഗംകളി, ലഘു നാടകം, കോമഡി സ്‌കിറ്റ്, സിനിമാറ്റിക്ക് ഡാൻസുകൾ, ശാസ്ത്രീയ നൃത്തങ്ങൾ, സാംസ്കാരിക സമ്മേളനം, ക്രിസ്മസ് ഡിന്നർ തുടങ്ങിയവ ആഘോഷപരിപാടികൾക്ക് മാറ്റ്കൂട്ടും. കുട്ടികളും മുതിർന്നവരുമായി ഇരുപതോളംപേർ പെങ്കടുക്കുന്ന ലൈവ് നേറ്റിവിറ്റി ഷോയുടെയും ഇതര പരിപാടികളുടെയും പണിപ്പുരയിലാണ് സംഘാടകർ.

സമ്മേളനത്തിൽ പ്രസിഡന്റ് ഡൊമിനിക്ക് സാവിയോ അദ്ധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് റോയി പേരയിൽ (സെക്രട്ടറി) - 0876694782, ജെയൻ കൊട്ടാരക്കര (ട്രഷറർ) - 0872516360, രാജി ഡൊമിനിക്ക് - 0892137888