ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബിന്റെ നേതൃത്വത്തിൽ പത്തിന് വൈകുന്നേരം നാലു മുതൽ പത്തു വരെ പാമേഴ്‌സ് ടൗൺ സെന്റ് ലോർക്കൻസ് സ്‌കൂൾ ഹാളിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തും. സാന്റാ വരവേൽപ്പ്, നേറ്റിവിറ്റി ഷോ, മാർഗം കളി, ലഘു നാടകം, കോമഡി സ്‌കിറ്റ്, ശാസ്ത്രീയ നൃത്തങ്ങൾ, ബോളിവുഡ് ഡാൻസുകൾ, സാംസ്‌കാരിക സമ്മേളനം, ക്രിസ്മസ് ഡിന്നർ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടത്തും.

കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന നേറ്റിവിറ്റി ഷോയുടെയും ഇതര പരിപാടികളുടേയും പണിപ്പുരയിലാണ് സംഘാടകർ. സമ്മേളനത്തിൽ പ്രസിഡന്റ് ഡൊമിനിക് സാവിയോ അധ്യക്ഷത വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് റോയി പേരയിൽ (സെക്രട്ടറി)- 0876694782, ജയൻ തോമസ് (ട്രഷറർ)- 0872516360, രാജി ഡൊമിനിക്- 0892137888 എന്നിവരെ ബന്ധപ്പെടുക.