ഡബ്ലിൻ: മലയാളി മനസ്സുകളിലേക്ക് ക്രിക്കറ്റിന്റെ വീറും വാശിയും ആവേശവും വാരി വിതറാൻ ഇനി ഏതാനുംദിനങ്ങൾ കൂടി മാത്രം. ലുക്കൻ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 14 ഞായറാഴ്ചസംഘടിപ്പിക്കുന്ന ക്രിക്കറ്റ് കാർണിവലിൽ പങ്കെടുക്കാൻ വിവിധ ടീമുകൾ അവസാന വട്ട പരിശീലനത്തിലാണ്. രാവിലെ 8:30മുതൽലൂക്കൻയൂത്ത് സെന്ററിലുംഹിൽ ക്രെസ്റ് പാർക്കിലുമായാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.

അയർലണ്ടിലെ പ്രമുഖരായ 12ടീമുകൾ മാറ്റുരക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിൽ പങ്കെടുക്കാനുംമത്സരങ്ങൾ കാണാനുമായി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുകയാണ്. വിജയികളാകുന്നവർക്കും വിവിധ തലങ്ങളിൽ മികവ് തെളിയിക്കുന്നവർക്കുമായി ട്രോഫികളും മറ്റുനിരവധി സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഈ ക്രിക്കറ്റ് കാർണിവലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
രാജേഷ് -0894327909
സിജോ -0871276679
സാനി-0879507037
ലൂക്കൻ സ്പോർട് ക്ലബ് സംഘടിപ്പിക്കുന്ന ഓണാഘോഷവും വടംവലി മത്സരവും സെപ്റ്റംബർ 18 ഞായറാഴ്ചയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.