- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻതാപനിലയെ കടത്തി വെട്ടി 44 ഡിഗ്രി വരെ ഉയർന്ന് യൂറോപ്യൻ നഗരങ്ങൾ; ഇറ്റലിയിലും സ്‌പെയിനിലും ക്രൊയേഷ്യയിലും ഒക്കെ ചൂട് കൂടി മരണങ്ങൾ പതിവായി; ലൂസിഫെർ എന്ന ചൂട് കാറ്റിൽ തകർന്ന് യൂറോപ്യൻരാജ്യങ്ങൾ
നിലവിൽ യൂറോപ്യൻ നഗരങ്ങൾ കനത്ത ചൂടിൽ ചുട്ട് പൊള്ളുകയാണ്. മിക്ക നഗരങ്ങളിലും ഇന്ത്യൻ താപനിലയെ കടത്തി വെട്ടി ഊഷ്മാവ് 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്. ഇറ്റലിയിലും സ്‌പെയിനിലും ക്രൊയേഷ്യയിലും ഒക്കെ ചൂട് കൂടി മരണങ്ങൾ പതിവായിരിക്കുന്നു. ലൂസിഫെർ എന്ന ചൂട് കാറ്റിൽ തകർന്ന് യൂറോപ്യൻരാജ്യങ്ങൾ വെന്തുരുകുകയുമാണ്. പ്രധാനമായും തെക്കൻ യൂറോപ്പിലാണ് താരതമ്യേന ചൂട് കൂടുതലുള്ളത്.കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഇറ്റലിയിലും റൊമേനിയയിലും ചൂട് കാരണമുള്ള മരണങ്ങൾ ഏറി വരുന്നുണ്ട്. ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം താപനില 44 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയിരുന്നു. വർധിച്ച ചൂടിനാൽ മരണപ്പെട്ട ഏറ്റവും പുതിയ ഇര ഒരു സ്ത്രീയാണ്. ആൽപൈൻ സ്‌കി റിസോർട്ടിനടുത്ത് വച്ചായിരുന്നു മരണം. വ്യാഴാഴ്ച രണ്ട് പെൻഷനർമാരും ചൂട് താങ്ങാനാവാതെ മരിച്ചിരുന്നു. 79 വയസുള്ള സ്ത്രീയും 82 വയസുള്ള പുരുഷനുമാണിവർ. ഇവർ വർധിച്ച ചൂട് കാരണമുള്ള കാട്ട് തീയിൽ പെട്ട് പോവുകയായിരുന്നു ഇവർ. റൊമാനിയയിൽ പ്രതികൂലമായ കാലാവസ്ഥ കാരണം രണ്ട് മരണങ്ങൾ അടുത്ത
നിലവിൽ യൂറോപ്യൻ നഗരങ്ങൾ കനത്ത ചൂടിൽ ചുട്ട് പൊള്ളുകയാണ്. മിക്ക നഗരങ്ങളിലും ഇന്ത്യൻ താപനിലയെ കടത്തി വെട്ടി ഊഷ്മാവ് 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്. ഇറ്റലിയിലും സ്‌പെയിനിലും ക്രൊയേഷ്യയിലും ഒക്കെ ചൂട് കൂടി മരണങ്ങൾ പതിവായിരിക്കുന്നു. ലൂസിഫെർ എന്ന ചൂട് കാറ്റിൽ തകർന്ന് യൂറോപ്യൻരാജ്യങ്ങൾ വെന്തുരുകുകയുമാണ്. പ്രധാനമായും തെക്കൻ യൂറോപ്പിലാണ് താരതമ്യേന ചൂട് കൂടുതലുള്ളത്.കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഇറ്റലിയിലും റൊമേനിയയിലും ചൂട് കാരണമുള്ള മരണങ്ങൾ ഏറി വരുന്നുണ്ട്.
ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം താപനില 44 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയിരുന്നു. വർധിച്ച ചൂടിനാൽ മരണപ്പെട്ട ഏറ്റവും പുതിയ ഇര ഒരു സ്ത്രീയാണ്. ആൽപൈൻ സ്‌കി റിസോർട്ടിനടുത്ത് വച്ചായിരുന്നു മരണം. വ്യാഴാഴ്ച രണ്ട് പെൻഷനർമാരും ചൂട് താങ്ങാനാവാതെ മരിച്ചിരുന്നു. 79 വയസുള്ള സ്ത്രീയും 82 വയസുള്ള പുരുഷനുമാണിവർ. ഇവർ വർധിച്ച ചൂട് കാരണമുള്ള കാട്ട് തീയിൽ പെട്ട് പോവുകയായിരുന്നു ഇവർ. റൊമാനിയയിൽ പ്രതികൂലമായ കാലാവസ്ഥ കാരണം രണ്ട് മരണങ്ങൾ അടുത്ത ദിവസമുണ്ടായിരുന്നു.
രാജ്യത്തിന്റെ വടക്ക് കിഴക്കൻ ഭാഗത്തെ മോഗോസെസ്റ്റിയിൽ മരിച്ച ഫാം വർക്കറാണ് അതിൽ ഒരാൾ. കടുത്ത ഉഷ്ണവായുപ്രവാഹം കാരണം വൻതോതിൽ വിളനാശമുണ്ടായിരിക്കുന്നതിനാൽ ബില്യൺ കണക്കിന് യൂറോയുടെ നഷ്ടമുണ്ടായിരിക്കുന്നു. ചൂടിനാൽ ഇറ്റലിയിൽ ഹോസ്പിറ്റലുകളിലെത്തുന്നവരുടെ എണ്ണത്തിൽ 20 ശതമാനം വരെ വർധനവുണ്ടായിരിക്കുന്നു. അതിനാൽ ഇത്തരത്തിൽ ചൂടേറിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ പ്രത്യേക മുൻകരുതൽ എടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചെറിയ തോതിലുള്ള ഈർപ്പവും മറ്റ് ചില ഘടകങ്ങളും ചേർന്ന് നേപ്പിൾസിന് ചുറ്റുമുള്ള പ്രദേശമായ കാംപാനിയയിൽ ചൂട് കടുത്ത തോതിലാണ് വർധിപ്പിച്ചിരിക്കുന്നത്. ഇവിടെ ഇന്നലെ ഊഷ്മാവ് 55 ഡിഗ്രി വരെ കുതിച്ചുയർന്നിരുന്നു.
കടുത്ത ചൂട് കാരണം പ്രായമായവരുടെ കാര്യത്തിൽ പ്രത്യേക മുൻകരുതൽ എടുക്കണമെന്നാണ് ഫ്രാൻസിലെ ആരോഗ്യ അധികൃതർ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. നിലവിൽ യൂറോപ്പിൽ ഇത്തരത്തിൽ വർഷം തോറും ചൂടേറുന്ന സാഹചര്യം കടുത്ത പ്രത്യാഘാതമാണുണ്ടാക്കുകയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പേകുന്നു.അതായത് നിലവിൽ കടുത്ത ചൂടിനാൽ യൂറോപ്പിലാകമാനം പ്രതിവർഷം മരിക്കുന്നവരുടെ എണ്ണം 3000 ആണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഇക്കാര്യത്തിൽ അഞ്ചിരട്ടി വർധവുണ്ടായി അത് 152,000 ആയിത്തീരുമെന്നുമാണ് അവർ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത്തരത്തിൽ തെക്കൻ യൂറോപ്പിലായിരിക്കും കൂടുതൽ ചൂടേറുകയെന്നും ഇത്തരം മരണങ്ങൾക്ക് മുഖ്യ കാരണം കടുത്ത ഉഷ്ണവായു പ്രവാഹമായിരിക്കുമെന്നും സൂചനയുണ്ട്.
സ്‌പെയിനിലെ നാഷണൽ വെതർ സർവീസ് ഇന്നലെ ഒരു എമർജൻസി വാണിങ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ 50 പ്രവിശ്യകളിൽ 31 എണ്ണത്തിലും കടുത്ത ചൂട് വർധിച്ച സാഹചര്യത്തിലാണീ മുന്നറിയിപ്പ്. വെതർ വാണിങ് വെബ്‌സൈറ്റായ മെറ്റിയോഅലാറം യൂറോപ്പിലെ 11 രാജ്യങ്ങളിൽ അപകടകരമായ അവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൽ സ്‌പെയിൻ, ക്രൊയേഷ്യ, ബോസ്‌നിയഹെർസഗോവിനയുടെ ചില ഭാഗങ്ങൾ, സ്വിറ്റ്‌സർലണ്ട്, ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലോവേനിയ, മോണ്ടെനെഗ്രോ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗ്രീസിൽ ഇന്നലെ ഏഥൻസിന് തെക്കുള്ള കടലോര പട്ടണത്തിൽ കടുത്ത കാറ്റടിക്കുന്ന സാഹചര്യത്തിൽ അധികൃതർ ഇവാക്വേഷൻ ഓർഡർ പുറപ്പെടുവിച്ചിരുന്നു. അൽബേനിയയിൽ 20 കാട്ടു തീകൾ ഉണ്ടായതിനെ തുടർന്ന് രാജ്യം യൂറോപ്യൻ യൂണിയന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു.