ടുവിൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ ചിത്രീകര ണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.ഇത് സംബന്ധിച്ച് അവസാനഘട്ട ചർച്ചയും തിരക്കഥ വായനയും കഴിഞ്ഞദിവസം നടന്നു പൃഥിയും മുരളി ഗോപിയും ചേർന്ന് ഒടിയന്റെ ലൊക്കേഷനി ലെത്തിയാണ് അവസാനഘട്ട ചർച്ച നടത്തിയത്. ഇതിന്റെ വീഡിയോയും താരങ്ങൾ പങ്ക് വച്ചിട്ടുണ്ട്.

ചിത്രം സംവിധാനം ചെയ്യുന്ന പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നടൻ മോഹൻലാലും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ആണ് വീഡിയോയിലുള്ളത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും ഇനി ഷൂട്ടിംഗിലെക്ക് കടക്കണമെന്നും ഇത്രയും നാൾ താനും മുരളീ ഗോപിയും എന്തായിരുന്നു ചെയ്തതെന്നതിന്റെ ഉത്തരമാണ് ഇന്നും എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

തിരക്കഥ മോഹൻലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഇഷ്ടമായെന്ന് തിരക്കഥയൊരുക്കുന്ന മുരളി ഗോപി ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. പൃഥ്വിയുടേത് നല്ല ചിത്രമായിരിക്കുമെന്നും എല്ലാവർക്കും സിനിമ ഇഷടമാകുമെന്നും മോഹൻലാൽ പറഞ്ഞു.