പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലൂസിഫറി'ലെ നായികയുടെയും നായികന്റെയും പരിപയപ്പെടുത്തി സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് സോഷ്യൽമിഡീയയിൽ ചർച്ചായാകുന്നത്.ചിത്രത്തിലെ നായകനും നായികയും, ചിത്രത്തിന് കടപ്പാട് പൃഥ്വിരാജ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പൃഥി ഫെസ്ബുക്കിലൂടെ പുറത്തുവിട്ടത്. മോഹൻലാലും മഞ്ജുവും ഇരിക്കുന്ന ചിത്രമാണിത്.നേരത്തെയും ലൂസിഫർ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു

മോഹൻലാൽ നായകനാകുന്ന ലൂസിഫർ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതു കൂടിയാണ് ചിത്രത്തിന്റെ ആകർഷണം. ഒരു രാഷ്ട്രീയ പ്രവർത്തകനായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്

മഞ്ജു വാര്യരാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.