- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണം അടുത്തവർഷം മെയിൽ; കഥാചർച്ച നടത്തിയ ശേഷം വിശേഷങ്ങൾ പങ്ക് വച്ച് മോഹൻലാലും പൃഥിയും മുരളിഗോപിയും
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി, പൃഥ്വിരാജ്, മോഹൻലാൽ, നിർമ്മാതാവ് ആന്റണിപെരുമ്പാവൂർഎന്നിവർ ചേർന്ന് പത്രസമ്മേളനത്തിലാണ് ചിത്രത്തെ കുറിച്ച് പ്രഖ്യാപനമുണ്ടായത്. ചിത്രത്തിന്റെ കഥാചർച്ചയ്ക്കായി മോഹൻലാലിനെ സന്ദർശിച്ച ശേഷമാണ് താരങ്ങൾ വാർത്താ സമ്മേളനം നടത്തിയത്. തിരക്കഥ പൂർത്തിയായി വരുന്നതേയുള്ളു. സംവിധായകനെന്ന നിലയിൽ താൻ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണെന്നും പൃഥ്വി പറഞ്ഞു. പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് തന്നേക്കാൾ വളരെ നന്നായി അഭിനയിക്കുന്ന ഒരാളെ പ്രധാന കേന്ദ്രകഥാപാത്രമായി ലഭിച്ചതിനാൽ അതേക്കുറിച്ച് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്ന് പൃഥ്വി പറഞ്ഞു. അനിവാര്യമായ സാഹചര്യം ഉണ്ടായാൽ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്നി സംവിധാന സംരഭത്തിൽ പൃഥ്വി തന്നെ നായകനാക്കിയതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കഥയേക്കാളുപരി അടുത്ത സുഹൃത്തുക്കളായ രണ്ട് പേരുടെ സിനിമ എന്നതാണ് തന്നെ ചിത്രത്തിലേക്ക് അടുപ്പിച്ചത്.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി, പൃഥ്വിരാജ്, മോഹൻലാൽ, നിർമ്മാതാവ് ആന്റണിപെരുമ്പാവൂർഎന്നിവർ ചേർന്ന് പത്രസമ്മേളനത്തിലാണ് ചിത്രത്തെ കുറിച്ച് പ്രഖ്യാപനമുണ്ടായത്.
ചിത്രത്തിന്റെ കഥാചർച്ചയ്ക്കായി മോഹൻലാലിനെ സന്ദർശിച്ച ശേഷമാണ് താരങ്ങൾ വാർത്താ സമ്മേളനം നടത്തിയത്. തിരക്കഥ പൂർത്തിയായി വരുന്നതേയുള്ളു. സംവിധായകനെന്ന നിലയിൽ താൻ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണെന്നും പൃഥ്വി പറഞ്ഞു.
പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് തന്നേക്കാൾ വളരെ നന്നായി അഭിനയിക്കുന്ന ഒരാളെ പ്രധാന കേന്ദ്രകഥാപാത്രമായി ലഭിച്ചതിനാൽ അതേക്കുറിച്ച് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്ന് പൃഥ്വി പറഞ്ഞു. അനിവാര്യമായ സാഹചര്യം ഉണ്ടായാൽ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കന്നി സംവിധാന സംരഭത്തിൽ പൃഥ്വി തന്നെ നായകനാക്കിയതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കഥയേക്കാളുപരി അടുത്ത സുഹൃത്തുക്കളായ രണ്ട് പേരുടെ സിനിമ എന്നതാണ് തന്നെ ചിത്രത്തിലേക്ക് അടുപ്പിച്ചത്. പൃഥ്വിയും മുരളി ഗോപിയും സിനിമയെ ഗൗരവമായി കാണുന്നവരാണ്. അതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഈ സിനിമ ഏറ്റവും നല്ല സിനിമയാകണമെന്നാണ് ആഗ്രഹമെന്നും ലാൽ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി സിനിമ എഴുതുക എന്നത് മഹാഭാഗ്യമായി കരുതുന്നതായി മുരളി ഗോപി പറഞ്ഞു
ലൂസിഫർ ഉൾപ്പെടെ അഞ്ച് പ്രൊജക്ടുകൾ ആണ് ആശിർവാദ് സിനിമാസ് പുതിയതായി പ്രഖ്യാപിച്ചത്. ഈ വർഷവും അടുത്ത വർഷവുമായി ചിത്രീകരിക്കുന്ന സിനിമകളാണ് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും സാന്നിധ്യത്തിൽ ആന്റണി പെരുമ്പാവൂർ് അനൗൺസ് ചെയ്തത്.
ജൂണിൽ ചിത്രീകരണം തുടങ്ങുന്ന ഒടിയൻ ആണ് ആദ്യത്തെ സിനിമ. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ രചന കെ ഹരികൃഷ്ണനാണ്. വൻ ബജറ്റിലുള്ള ചിത്രം വി എഫ് എക്സിനും ഗ്രാഫിക്സിനും പ്രാമുഖ്യം നൽകിയാണ്. പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ജീത്തു ജോസഫ് ചിത്രവും ഈ വർഷം ഉണ്ടാകും. മോഹൻലാൽ ഇല്ലാത്ത ആശിർവാദിന്റെ ആദ്യ പ്രൊജക്ട് ആണ് ഇത്.
ലാൽ ജോസ് ആദ്യമായി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം 2018 ജനുവരിയിൽ തുടങ്ങും. അടുത്തവർഷം രൺജി പണിക്കരുടെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രവും ആശിർവാദ് നിർമ്മിക്കും.