- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ..ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് പറ്റില്ലല്ലോ'; ആരാധകരെ ആവേശത്തിരയിലാഴ്ത്തി മോഹൻലാൽ ചിത്രം ലൂസിഫറിന്റെ കിടിലൻ ടീസർ; ഫേസ്ബുക്കിലൂടെ മമ്മൂട്ടി പങ്കുവെച്ച വീഡിയോ കാണാൻ ആരാധകരുടെ തിരക്ക്; കണ്ണിൽ പകയുടെ കനലുമായി വന്ന ലാലേട്ടൻ ടീസർ വിരൽ ചൂണ്ടുന്നത് അടുത്ത ബോക്‌സോഫീസ് ഹിറ്റിലേക്ക് ?
ഖദർ ധരിച്ച് തലയെടുപ്പോടെ പൊലീസിന് മുന്നിലേക്ക് നടക്കുന്ന ലാലേട്ടൻ. പകയുടെ കനലെരിയുന്ന കണ്ണുകൾ. 666 എന്ന റജിസ്‌ട്രേഷനിലുള്ള കറുത്ത അംബാസിഡർ കാർ. അടുത്ത ബോക്‌സോഫീസ് ഹിറ്റുമായി ലാലേട്ടൻ വരുന്നു എന്നതിന് മറ്റെന്ത് തെളിവ് വേണം. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ടീസർ പുറത്ത് വിട്ടത്. സ്റ്റീഫൻ നെടുംപള്ളി എന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചെയ്ത പാപങ്ങളല്ലേ ഫാദർ കുമ്പസാരിക്കാൻ പറ്റൂ... ചെയ്യാത്ത പാപങ്ങൾ കുമ്പസാരിക്കാൻ പറ്റുല്ലല്ലോ എന്ന ഡയലോഗാണ് ടീസറിന്റെ ജീവൻ. ഇതിനകം തന്നെ ടീസർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ ടീസർ ഇപ്പോഴെ പുറത്തിറക്കുന്നത് ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇന്ന് ഡിസംബർ 13 എന്ന തീയതിയുടെ പ്രത്യേകത തന്നെയാണ് അണിയറക്കാരെക്കൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചതെന്നാണ് വിവരം
ഖദർ ധരിച്ച് തലയെടുപ്പോടെ പൊലീസിന് മുന്നിലേക്ക് നടക്കുന്ന ലാലേട്ടൻ. പകയുടെ കനലെരിയുന്ന കണ്ണുകൾ. 666 എന്ന റജിസ്‌ട്രേഷനിലുള്ള കറുത്ത അംബാസിഡർ കാർ. അടുത്ത ബോക്‌സോഫീസ് ഹിറ്റുമായി ലാലേട്ടൻ വരുന്നു എന്നതിന് മറ്റെന്ത് തെളിവ് വേണം. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ടീസർ പുറത്ത് വിട്ടത്.
സ്റ്റീഫൻ നെടുംപള്ളി എന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചെയ്ത പാപങ്ങളല്ലേ ഫാദർ കുമ്പസാരിക്കാൻ പറ്റൂ... ചെയ്യാത്ത പാപങ്ങൾ കുമ്പസാരിക്കാൻ പറ്റുല്ലല്ലോ എന്ന ഡയലോഗാണ് ടീസറിന്റെ ജീവൻ. ഇതിനകം തന്നെ ടീസർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ ടീസർ ഇപ്പോഴെ പുറത്തിറക്കുന്നത് ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇന്ന് ഡിസംബർ 13 എന്ന തീയതിയുടെ പ്രത്യേകത തന്നെയാണ് അണിയറക്കാരെക്കൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചതെന്നാണ് വിവരം.
ലൂസിഫർ എന്ന പേര് പരാമർശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വെളിപാട് എന്ന ഭാഗത്തിന്റെ 13-ാം അധ്യായത്തിലെ 18-ാം വാക്യം ഇങ്ങനെയാണ്. 'ഉൾക്കാഴ്ചയുള്ളവൻ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. 666 ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവർക്കു മാത്രമേ അതു മനസ്സിലാകൂ.'