- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത പ്രതലത്തിൽ അക്ഷരങ്ങൾ തിരിച്ചെഴുതിയിരിക്കുന്ന ടൈറ്റിൽ; ബാക്ഗ്രൗണ്ട് മ്യൂസിക്കും ഉഗ്രൻ; പ്രതീക്ഷകൾക്ക് പുതുമാനം നൽകി ടൈറ്റിൽ ലോഞ്ച്; മോഹൻലാൽ-പൃഥിരാജ് ടീമിന്റെ ലൂസിഫറിന്റെ ടൈറ്റിൽ ആവേശത്തോടെ ഏറ്റെടുത്ത് ഫാൻസുകാർ; മെഗാ ചിത്രത്തിന്റെ തുടക്കം വൈറലാകുമ്പോൾ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ ഡിസൈൻ പുറത്ത് വിട്ടു. നിമിഷങ്ങൾക്കകം അരാധകർക്കിടയിൽ തരംഗമായി ലൂസിഫർ ടൈറ്റിൽ. ആനന്ദ് രാജേന്ദ്രൻ ഡിസൈൻ ചെയ്ത ടൈറ്റിൽ ദീപക് ദേവിന്റെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. കറുത്ത പ്രതലത്തിൽ അക്ഷരങ്ങൾ തിരിച്ചെഴുതിയിരിക്കുന്ന ടൈറ്റിൽ വീഡിയോയും ബാക്ഗ്രൗണ്ട് മ്യൂസിക്കും ആരെയും ആകർഷിക്കുന്നതും ആകാംശ വർധിപ്പിക്കുന്നതുമാണ്. മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന, പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫർ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും. മുരളീ ഗോപിയുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ രണ്ട് വലിയ താരങ്ങൾ ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നതാണ്. നേരത്തെ ഒടിയന്റെ സെറ്റിലെത്തി ലൂസിഫറിന്റെ തിരക്കഥ പൃഥ്വിരാജ് മോഹൻലാലിന് കൈമാറിയിരുന്നു. ഇത്രയും നാൾ താനും
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റിൽ ഡിസൈൻ പുറത്ത് വിട്ടു. നിമിഷങ്ങൾക്കകം അരാധകർക്കിടയിൽ തരംഗമായി ലൂസിഫർ ടൈറ്റിൽ. ആനന്ദ് രാജേന്ദ്രൻ ഡിസൈൻ ചെയ്ത ടൈറ്റിൽ ദീപക് ദേവിന്റെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. കറുത്ത പ്രതലത്തിൽ അക്ഷരങ്ങൾ തിരിച്ചെഴുതിയിരിക്കുന്ന ടൈറ്റിൽ വീഡിയോയും ബാക്ഗ്രൗണ്ട് മ്യൂസിക്കും ആരെയും ആകർഷിക്കുന്നതും ആകാംശ വർധിപ്പിക്കുന്നതുമാണ്.
മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന, പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫർ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും. മുരളീ ഗോപിയുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ രണ്ട് വലിയ താരങ്ങൾ ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നതാണ്.
നേരത്തെ ഒടിയന്റെ സെറ്റിലെത്തി ലൂസിഫറിന്റെ തിരക്കഥ പൃഥ്വിരാജ് മോഹൻലാലിന് കൈമാറിയിരുന്നു. ഇത്രയും നാൾ താനും മുരളിയും മനസിൽ കൊണ്ടു നടന്ന ചിത്രം മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചെന്നും മികച്ചൊരു ചിത്രമായിരിക്കും ലൂസിഫറെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫർ നല്ലൊരു സിനിമയായിരിക്കുമെന്ന് ഉറപ്പുണ്ടെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
ലൂസിഫറി'ൽ ഇന്ദ്രജിത്ത് പ്രതിനായകവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ 2016ലാണ് പ്രഖ്യാപിച്ചത. ഈ വർഷം ജൂണിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമൊണ് റിപ്പോർട്ട്.