- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുമതം ഉണ്ടായത് പേഗൻ സൂര്യാരാധനയിൽനിന്ന്; സൗരാഷ്ട്ര പുരോഹിതനുണ്ടാക്കിയ ഏഴ് ആകാശങ്ങൾക്കു മുകളിലൂടെ പറക്കുന്ന കഥയാണ് മുഹമ്മദ് എടുത്തത്; ഇന്ന് ലോകത്തുള്ള സകല മത കഥകളും പരസ്പരം ബന്ധപ്പെട്ടവയാണ്: സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി 'ലൂസിഫർ' വീഡിയോ
തിരുവനന്തപുരം: ഇന്ന് ലോകത്തിലുള്ള മതങ്ങളെല്ലാം പരിണമിച്ച് ഉണ്ടായതാണെന്നും എല്ലാ മതങ്ങളും അവയുടെ കഥകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നും കേട്ടാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമാണ്. പക്ഷേ 'മതങ്ങളുടെ പരിണാമം ദൈവത്തിന്റേയും' എന്ന പ്രഭാഷണത്തിലൂടെ, ഇന്നുള്ള മതങ്ങളും മത കഥകളും ദൈവങ്ങളും എല്ലാം പരസ്പരം ബന്ധപ്പെട്ട് ഉണ്ടായവയാണ് ടോമി സെബാസ്റ്റ്യൻ എന്ന സ്വതന്ത്ര ചിന്തകൻ വ്യക്തമാക്കിയിരുന്നു. ആ പ്രഭാഷണത്തിനു ശേഷം ആ മതങ്ങൾ ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങളും പരിണാമത്തിന് ഇടയായ ചില സാഹചര്യങ്ങളും വിശദീകരിച്ചു കൊണ്ട് നടത്തിയ 'ലൂസിഫർ' എന്ന് പ്രഭാഷണവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയാണ്.
മനുഷ്യന്റെ കുടിയേറ്റവും കൃഷി ആരംഭിച്ചതും മുതൽക്കാണ് ദൈവങ്ങളുടെയും മതങ്ങളുടെയും ചരിത്രം കാര്യമായി ആരംഭിക്കുന്നത്. മെസപ്പൊട്ടോമിയൻ-ഈജിപ്ഷ്യൻ സംസ്‌കാരങ്ങളിൽ നിന്നും ഗ്രീക്ക് റോമൻ പേർഷ്യൻ സംസ്‌കാരങ്ങളിൽ നിന്നും ഉടലെടുത്തിട്ടുള്ള ചില കഥകൾ ആണ് പിന്നീട് മതങ്ങൾ ആയി പരിണമിച്ചത് എന്നാണ് ഈ പ്രഭാഷണത്തിന്റെ മുഖ്യവിഷയം. ആദിമ കാലത്ത് മനുഷ്യന് സമയവും കാലവും മനസ്സിലാക്കാൻ വേണ്ടി രാത്രി ആകാശത്ത് കാണുന്ന നക്ഷത്രങ്ങൾ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഉണ്ടാക്കിയ ചില രൂപങ്ങളും, ആ രൂപങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഉണ്ടാക്കിയ ചില കഥകളും ആണ് പല മതങ്ങളുടെയും അടിസ്ഥാനം.
മത പ്രചാരകർ പോലും ഞെട്ടലോടെ കൂടിയാണ് ഈ പ്രഭാഷണം കേട്ടത്എന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഉള്ള കമന്റുകളിൽ നിന്നും വ്യക്തമാണ്. ഉദാഹരണമായി ആകാശത്തെ മനസ്സിലാക്കാൻ ഗ്രീക്കുകാർ ഉപയോഗിച്ച ഒരു രൂപമായിരുന്നു പെഗസ്സസ് എന്ന് അവർ പേരിട്ടു വിളിച്ച ചിറകുള്ള പറക്കുന്ന ഒരു കുതിരയുടെ രൂപം. ഗ്രീക്കുകാരുടെ ഈ കഥ ബാബിലോണിയൻ സംസ്‌കാരത്തിൽ എത്തിയപ്പോൾ ലമാസു എന്നുപേരായ പറക്കുന്ന കുതിര ആയി മാറി. സൗരാഷ്ട്ര പുരോഹിതനായ ആർഡ വിരാഫ് ഒരിക്കൽ അമിതമായി മദ്യവും ഭാംഗും(കഞ്ചാവിന്റെ ഇല ചേർത്ത് ഉണ്ടാക്കുന്ന ഒരു പാനീയം) ഹൗമയും (പൗരാണിക ഭാരതത്തിൽ സോമയാഗം നടത്തുമ്പോൾ ഉണ്ടാക്കിയിരുന്ന സോമം എന്ന ലഹരി പാനീയം) ചേർത്ത് കഴിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ ഹാലൂസിനേഷൻ ആയിരുന്നു പറക്കുന്ന കുതിരയുടെ പുറത്തു കയറി ഏഴ് ആകാശങ്ങൾക്കു മുകളിലേക്ക് അദ്ദേഹം പറന്നുപോയി എന്നതും അവിടെവച്ച് ദൈവം തനിക്ക് കുറെ നിയമങ്ങൾ നൽകി എന്നതും.
എന്നാൽ ഇതേ കഥ പേർഷ്യയിൽ കച്ചവടത്തിനു വന്ന മുഹമ്മദ് കേൾക്കുകയും ഇതേപ്പറ്റി കേട്ടിട്ടില്ലാത്ത അറേബ്യൻ പ്രദേശത്ത് തനിക്ക് ലഭിച്ച വെളിപാടായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു എന്ന കാര്യം അൽപ്പം ഞെട്ടലോടെയാണ് മതവിശ്വാസികൾ കേൾക്കുന്നത്. അവർക്ക് തള്ളിക്കളയാനാവാത്ത വിധത്തിലുള്ള സാദൃശ്യങ്ങൾ ഈ കഥകളിലുണ്ട്. ഈ കഥകൾ അക്കാലത്തുകൊത്തിവെച്ച ശിലാലിഖിതങ്ങൾ ലോകത്തിന്റെ പല ഭാഗത്തുള്ള ലൈബ്രറികളിൽ സൂക്ഷിച്ചിട്ടുമുണ്ട്.ഇത്തരത്തിലുള്ള ഒരുപാട് മത കഥകളുടെ തുടക്കവും അവ പരിണമിച്ച വഴികളും വളരെ രസകരമായി തന്നെ പ്രഭാഷകൻ അവതരിപ്പിച്ചിരിക്കുന്നു.
അതേപോലെ തന്നെ പേഗൻ സൂര്യാരാധന യിൽ നിന്നാണ് ക്രിസ്തുമതം ഉണ്ടായത് എന്ന് തെളിവുകൾ സഹിതം പ്രഭാഷകൻ ഉറപ്പിച്ചു പറയുന്നു. എന്തായാലും സാമൂഹ്യ മാധ്യമങ്ങളിലും പല മത വേദികളിലും ഈ വീഡിയോ ഇിനോടകം ചർച്ച ആയിട്ടുണ്ട്.
മറുനാടന് ഡെസ്ക്