- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്സൺ മൈക്ക് കെട്ടിയ കാറിൽ റോഡിലൂടെ പോയപ്പോൾ നാട്ടുകാർ അന്തംവിട്ടു; ദേശീയ പാതകളിലും ടൗണുകളിലും നിർത്തിയിട്ട് പ്രസംഗിക്കാനും മറന്നില്ല; ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ചങ്ങനാശ്ശേരിക്കാരനും നേടി 185 വോട്ടുകൾ!
ലണ്ടൻ: ഇന്നലെ യുകെയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു മലയാളിയും മത്സര രംഗത്ത് ഉണ്ടായിരുന്നു. യുകെയുടെ ചരിത്രത്തിൽ ആദ്യമായി കാറിൽ മൈക്ക് കെട്ടി വമ്പൻ പ്രചാരണമാണ് ചങ്ങനാശ്ശേരിക്കാരൻ ലക്‌സൺ ഫ്രാൻസിസ് എന്ന സ്വതന്ത്ര സ്ഥാനാർത്ഥി നടത്തിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പിൻബലവും ഇല്ലാതിരുന്നിട്ടും ലക്‌സൺ 185 വോട്ടു നേടിയത് ആ പ്രചരണത്തിന്റ ഫലമാണെന്ന് കരുതപ്പെടുന്നു. മാഞ്ചസ്റ്ററിലെ വിഥിൻഷോ ആൻഡ് സെയിൽ ഈസ്റ്റ് മണ്ഡലത്തിൽ ആയിരുന്നു ലക്‌സൺ മത്സരിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്ത് വന്ന ലക്‌സന്റെ പ്രചരണ രീതി മണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വീടുകളിൽ കയറി ഇറങ്ങി നോട്ടീസ് നൽകുകയും കമ്മ്യൂണിറ്റി ഹാളുകളിലും മറ്റും കോർണർ മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുക മാത്രം പതിവായ യുകെയിൽ ആദ്യമായാണ് ഒരു സ്ഥാനാർത്ഥി മണ്ഡലം മുഴുവൻ കാറിൽ മൈക്ക് കെട്ടി പ്രചരണം നടത്തുന്നത്. ഒട്ടു മിക്ക വീട്ടമ്മമാരെയും നേരിൽ കണ്ടു വോട്ടു ചോദിക്കാനും ലക്‌സൺ കഴിഞ്ഞു. ഇതിന്റെയൊക്കെ ഫലമായാണ് സ്വതന്ത്രനായി മത്സരിച്ചിട്ടും ഇത്രയും വോട
ലണ്ടൻ: ഇന്നലെ യുകെയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു മലയാളിയും മത്സര രംഗത്ത് ഉണ്ടായിരുന്നു. യുകെയുടെ ചരിത്രത്തിൽ ആദ്യമായി കാറിൽ മൈക്ക് കെട്ടി വമ്പൻ പ്രചാരണമാണ് ചങ്ങനാശ്ശേരിക്കാരൻ ലക്‌സൺ ഫ്രാൻസിസ് എന്ന സ്വതന്ത്ര സ്ഥാനാർത്ഥി നടത്തിയത്.
ഒരു രാഷ്ട്രീയ പാർട്ടിയുടെ പിൻബലവും ഇല്ലാതിരുന്നിട്ടും ലക്‌സൺ 185 വോട്ടു നേടിയത് ആ പ്രചരണത്തിന്റ ഫലമാണെന്ന് കരുതപ്പെടുന്നു. മാഞ്ചസ്റ്ററിലെ വിഥിൻഷോ ആൻഡ് സെയിൽ ഈസ്റ്റ് മണ്ഡലത്തിൽ ആയിരുന്നു ലക്‌സൺ മത്സരിച്ചത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്ത് വന്ന ലക്‌സന്റെ പ്രചരണ രീതി മണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വീടുകളിൽ കയറി ഇറങ്ങി നോട്ടീസ് നൽകുകയും കമ്മ്യൂണിറ്റി ഹാളുകളിലും മറ്റും കോർണർ മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുക മാത്രം പതിവായ യുകെയിൽ ആദ്യമായാണ് ഒരു സ്ഥാനാർത്ഥി മണ്ഡലം മുഴുവൻ കാറിൽ മൈക്ക് കെട്ടി പ്രചരണം നടത്തുന്നത്.
ഒട്ടു മിക്ക വീട്ടമ്മമാരെയും നേരിൽ കണ്ടു വോട്ടു ചോദിക്കാനും ലക്‌സൺ കഴിഞ്ഞു. ഇതിന്റെയൊക്കെ ഫലമായാണ് സ്വതന്ത്രനായി മത്സരിച്ചിട്ടും ഇത്രയും വോട്ട് നേടാൻ ആയതെന്ന് ചൂണ്ടിക്കാട്ടുന്നത്. മത്സരിച്ച മറ്റ് നേതാക്കൾ എല്ലാം തന്നെ ലക്‌സനെ ഇന്നലെ അഭിനന്ദിക്കുകയുണ്ടായി.
വിഥിൻഷോ ആൻഡ് സെയിൽ ഈസ്റ്റ് മണ്ഡലത്തിൽ നിന്നും 28,525 വോട്ടുകൾ നേടി ലേബർ പാർട്ടിയുടെ മൈക്ക് കെയ്ൻ ആണ് വിജയിച്ചത്. കൺസർവേറ്റീവിന്റെ ഫിയോണ ഗ്രീൻ ആണ് 13,581 വോട്ടു നേടി രണ്ടാമതെത്തിയത്. ലിബറൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി വില്ല്യം ജോൺസ് 15.4 വോട്ടുകളും യുകിപ് സ്ഥാനാർത്ഥി മൈക്ക് ബെയ്ലി സാന്ദേഴ്സൺ 1475 വോട്ടുകളും ഗ്രീൻ പാർട്ടി സ്ഥാനാർത്ഥി ഡാൻ ജെറോം 576 വോട്ടുകളുമാണ് നേടിയത്.
2014ൽ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിച്ച് 80% വോട്ട് പിടിച്ചു ലക്സൺ രണ്ടാം സ്ഥാനം നേടിയിരുന്നു. ആദ്യമായി ട്രാഫോർഡിൽ നിന്നും ഒരു മലയാളി കൗൺസിലർ സ്ഥാനാർത്ഥിയായി മൽസരിച്ച വ്യക്തി എന്ന ബഹുമതിയും അന്ന് ലക്സൺ നേടിയിരുന്നു. നിലവിൽ ഒഐസിസി യുകെ ജോയിന്റ് കൺവീനറും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ (ഐഎൻഒസി) യൂറോപ്പ് കേരള ചാപ്റ്റർ കോർഡിനേറ്ററുമായി പ്രവർത്തിക്കുന്ന ലക്സൺ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയായ ലക്സൺ 2003 മുതൽ 2005 വരെ സീറോ മലബാർ യുകെ നാഷണൽ കമ്മിറ്റി കോഓർഡിനേറ്ററായിരുന്നു. 2003 മുതൽ 2008 വരെ സീറോ മലബാർ മാഞ്ചസ്റർ യൂണിറ്റ് ട്രസ്ററി, 2006 ൽ മാഞ്ചസ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. 2010 മുതൽ സീറോ മലബാർ അജപാലക മിഷൻ (കാക്കനാട്ട്) സ്പെഷൽ ഇൻവൈറ്റി കൂടിയാണ്.
മാഞ്ചസ്റ്ററിൽ താമസമാക്കിയ ലക്സൺ 2002ലാണ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. 2007 മുതൽ യുകെയിൽ ഐടി, ടെലികോം എന്നിവയിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്സൺ ബിസിനസ്സ് മാനേജ്മെന്റ് എന്റർപ്രണർഷിപ്പിൽ ഡോക്ടറേറ്റും എടുത്തിട്ടുണ്ട്. മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ ഡിവിഷണൽ റിസേർച്ച് മാനേജരായി ജോലി ചെയ്യുന്ന ഡോ. മഞ്ജു ലക്സണാണ് ഭാര്യ. ലിവിയാ, എൽവിയാ. എല്ലിസ് എന്നിവരാണ് മക്കൾ.