- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡയോസിഷൻ പരീക്ഷ: ലക്കി കുര്യൻ അവാർഡ് നേഹ തോമസിന്
ഡാളസ്: നോർത്ത് അമേരിക്ക -കാനഡ- യൂറോപ്പ് ഭദ്രാസനം സൺഡേ സ്‌കൂൾ സമാജം സംഘടിപ്പിച്ച ഡയോസിഷൻ പരീക്ഷയിൽ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും നൂറു ശതമാനം മാർക്ക് ലഭിച്ച നേഹ തോമസിന് ലക്കി കുര്യൻ എവർറോളിങ് ട്രോഫി സമ്മാനിച്ചു. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ ലോക സൺഡേ സ്‌കൂൾ ദിനമായി ആചരിച്ച നവംബർ നാലിനു ഞായറാഴ്ച ചർച്ചിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഫ്ളോറിഡ സെന്റ് ലൂക്ക് മാർത്തോമാ ചർച്ച് വികാരി റവ. ബിബിൻ മാത്യുവാണ് എവർറോളിങ് പ്ലാക്ക് നേഹ തോമസിനു നൽകിയത്. ഭദ്രാസന പരീക്ഷയിൽ ഡിസ്റ്റിങ്ഷനോടെ പത്തൊമ്പത് വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ കഴിഞ്ഞത് സൺഡേ സ്‌കൂൾ സൂപ്രണ്ട് ജോളി ബാബുവിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണെന്നു റവ. മാത്യു ജോസഫ് അച്ചൻ പറഞ്ഞു. സൺഡേ സ്‌കൂൾ അദ്ധ്യാപകരുടെ സേവനത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി റവ.ബിബിൻ അച്ചനും പറഞ്ഞു. ഡാളസ് സെന്റ് പോൾസ് ചർച്ചിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിജയം നേടാൻ കഴിഞ്ഞതെന്നും, വിദ്യാർത്ഥികളെ പരീക്ഷയ്ക്കായി പരിശീലിപ്പിച്ച സഹ അദ്ധ
ഡാളസ്: നോർത്ത് അമേരിക്ക -കാനഡ- യൂറോപ്പ് ഭദ്രാസനം സൺഡേ സ്‌കൂൾ സമാജം സംഘടിപ്പിച്ച ഡയോസിഷൻ പരീക്ഷയിൽ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും നൂറു ശതമാനം മാർക്ക് ലഭിച്ച നേഹ തോമസിന് ലക്കി കുര്യൻ എവർറോളിങ് ട്രോഫി സമ്മാനിച്ചു.
നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ ലോക സൺഡേ സ്‌കൂൾ ദിനമായി ആചരിച്ച നവംബർ നാലിനു ഞായറാഴ്ച ചർച്ചിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഫ്ളോറിഡ സെന്റ് ലൂക്ക് മാർത്തോമാ ചർച്ച് വികാരി റവ. ബിബിൻ മാത്യുവാണ് എവർറോളിങ് പ്ലാക്ക് നേഹ തോമസിനു നൽകിയത്. ഭദ്രാസന പരീക്ഷയിൽ ഡിസ്റ്റിങ്ഷനോടെ പത്തൊമ്പത് വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ കഴിഞ്ഞത് സൺഡേ സ്‌കൂൾ സൂപ്രണ്ട് ജോളി ബാബുവിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണെന്നു റവ. മാത്യു ജോസഫ് അച്ചൻ പറഞ്ഞു. സൺഡേ സ്‌കൂൾ അദ്ധ്യാപകരുടെ സേവനത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി റവ.ബിബിൻ അച്ചനും പറഞ്ഞു.
ഡാളസ് സെന്റ് പോൾസ് ചർച്ചിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിജയം നേടാൻ കഴിഞ്ഞതെന്നും, വിദ്യാർത്ഥികളെ പരീക്ഷയ്ക്കായി പരിശീലിപ്പിച്ച സഹ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും സൺഡേ സ്‌കൂൾ സുപ്രണ്ട് ജോളി സാബു പ്രത്യേകം നന്ദി അറിയിച്ചു.
രതിക, നിഥിൻ, ഏബൽ, ജോവാൻ, ആൽവിൻ, ജയിംസ്, പ്രിയ, ബെഞ്ചമിൻ, ജെറിൻ, റിയ, മായ, ജെയ്ൻ, ജോന, ബെനറ്റ്, കൃപ, ജോതം, അശ്വിൻ, ജ്വൽ എന്നിവരാണ് സ്നേഹ തോമസിനു പുറമെ ഡിസ്റ്റിങ്ഷനു അർഹരായവർ.