യൻതാര എന്ന പേരിനൊപ്പമാണ് വിവാദങ്ങളുടെ സ്ഥാനം. സിനിമയിലായാലും ജീവിതത്തിലായാലും എപ്പോഴും നടിയുടെ പേര് ഗോസിപ്പുകളുടെയും വിവാദങ്ങളുടെയും കൂടെയാണ്. മുമ്പ് ചിമ്പുവുമായുള്ള ചുംബനരംഗത്തിന്റെ പേരിൽ വിവാദത്തിൽപ്പെട്ട നടി ഇപ്പോളിതാ മറ്റൊരു ചുംബനസീനിന്റെ പേരിലാണ് ആരോപണം നേരിടുകയാണ്.

ജീവയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായ തിരുനാൾ എന്ന ചിത്രത്തിലെ ഒരു രംഗമാണ് സദാചാര വാദികളെ നടിക്കുന്നവരെ ചൊടിപ്പിച്ചത്. തിരുനാളിൽ അദ്ധ്യാപികയുടെ റോളിലാണ് നയൻതാര. തന്റെ ക്ലാസിലെ കുട്ടികൾ നിരനിരയായി ടീച്ചർക്ക് ഉമ്മ നൽകി പുറത്തുവരുന്ന രംഗത്തിൽ കൂട്ടത്തിലുള്ള ആറ് വയസ്സുകാരൻ ചുണ്ടിൽ ചുംബിക്കുന്നു. കുട്ടിക്കായ് കവിൾ കാട്ടിക്കൊടുത്ത ടീച്ചറുടെ ചുണ്ടിൽ ഉമ്മ വയ്ക്കുന്ന രംഗവും തുടർന്ന് നയൻതാര ഞെട്ടൽ പ്രകടിപ്പിക്കുന്ന സീനും തമാശയായിട്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

ലിപ് ലോക്ക് ചിത്രത്തിന്റെ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്.തന്റെ മകൻ നയൻതാരയ്ക്കൊപ്പം ലിപ് ലോക്ക് സീനിൽ എന്ന് കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് അമ്മയ്ക്കെതിരേ ട്രോളുകളുടെ കളിയായിരുന്നു. ഒടുവിൽ അവർ തന്നെ ചിത്രം നീക്കം ചെയ്തു.

സംഗതിയെ താരത്തിന്റെ ഗ്ലാമർ അവതരിപ്പിക്കാനുള്ള വേദിയാക്കി ചിലർ കണ്ടെത്തിയതോടെ യാണ് വിമർശനവും തുടങ്ങിയത്. നടിയുടെ ഗ്ലാമർ കാണിക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ലേ എന്നായിരുന്നു ചിലരുടെ ചോദ്യം അക്രമവും പീഡനവും സ്ത്രീകൾക്കെതിരേ വർദ്ധിച്ചിരിക്കുന്ന കാലത്ത് കുട്ടികളിൽ തന്നെ മോശമായ സന്ദേശം നൽകുന്ന ഇത് വേണമായിരുന്നോ എന്നും സദാചാര വാദികൾ ചോദ്യം ഉന്നയിക്കുന്നുണ്ട്.

ലെംഗികതയിലൂന്നിയ തമാശ സൃഷ്ടിക്കാൻ ചെറിയ കുട്ടികളെ ദുരുപയോഗം ചെയ്ത സംവിധായകനാണ് കുറ്റക്കാരൻ എന്ന നിലയ്ക്കും പ്രതിഷേധം ഉയർന്നിട്ടുണ്ട്.  സിനിമ വലിയ തരംഗമുണ്ടാക്കാതെ പ്രദർശനം തുടരുമ്പോൾ ഈ രംഗം യൂട്യൂബിൽ ഇട്ട് ആളെക്കൂട്ടാനുള്ള പ്രചരണതന്ത്രമാണോ വിവാദമെന്നും സംശയം ഉയരുന്നുണ്ട്.

ഗ്ലാമറസ്സ് രംഗങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും അഭിനയപ്രാധാന്യമുള്ള റോളുകളിൽ ശ്രദ്ധ ചെലുത്തുകയുമാണ് അടുത്തിടെയായി നയൻതാര. നയൻതാര നായികയായപ്പോൾ അവരുടെ ഗ്ലാമറിനെ മറ്റൊരു രീതിയിൽ വിറ്റഴിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് ഈ സംവിധായകന്റേ തെന്നും ചിലർ പറയുന്നു. എന്തായാലും സിനിമയിലെ ഈ രംഗം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.