ഷിക്കാഗോ: ഔസേപ്പച്ചൻ ചിറയിലിന്റെ ഭാര്യ ലൂസി ജോസഫ് ചിറയിൽ (ലൂസിക്കുട്ടി- 65) ഷിക്കാഗോയിൽ നിര്യാതയായി. ചങ്ങനാശേരി കുളത്തിങ്കൽ കോയിപുറത്ത് കുടുംബാംഗമാണ് പരേത. 24-ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതൽ വൈകിട്ട് 9 മണി വരെ സീറോ മലബാർ കത്തീഡ്രൽ ചർച്ചിൽ (5000 St. Charls Road, Bellwood, IL 60104) പൊതുദർശനം നടത്തപ്പെടും. 

ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ (1400 S. Wolf Rd, Elmhurst, IL, 60126) സംസ്‌കാരം നടത്തുന്നതുമാണ്. മക്കൾ: ജോമോൻ, ജെനുമോൻ, ലൂക്കാച്ചൻ, ജോബി, ജോർജ്, ജയ്മി (എല്ലാവരും ഷിക്കാഗോയിൽ). മരുമക്കൾ: ജാൻസി, അൻജു, മെർലി, അനു, അനു, ജോസ്‌ലിൻ.

കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ചിറയിൽ (847 421 2071), ജോൺസൺ മാളിയേക്കൽ (773 851 9945), ലൂക്കാ ചിറയിൽ (630 290 1524).