- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലുഫ്താൻസാ ദീർഘദൂര സർവ്വീസുകൾക്കും നിരക്കിളവ് നല്കുന്നു; നിരക്കിളവ് ലഭിക്കുന്ന ടീക്കറ്റുകൾക്ക് ഹാൻഡ് ലഗേജ്, കേറ്ററിങ് സൗകര്യങ്ങൾ ലഭ്യമാകും
മത്സരങ്ങൾ മുറുകിയതോടെ ലുഫ്താൻസ ദീർഘദൂര സർവ്വീസുകൾക്ക് നിരക്കിളവ് നല്കുന്നു. ചെലവ് കുറഞ്ഞ വിമാനസർവ്വിസുകളോട് മത്സരിക്കാനാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നോർത്ത് അമേരിക്കയിലേക്കുള്ള യാത്രക്കാർക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.നിലവിലുള്ള ഇക്കോണമി ടിക്കറ്റിനെക്കാൾ കുറവായിരിക്കും ഇക്കോണമി ലൈറ്റ് ടിക്കറ്റിനെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, തുക എത്രയായിരിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. ലുഫ്താൻസയുടെ സബ്‌സിഡിയറികളായ സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്, ബ്രസൽസ് എയർലൈൻസ്, ഓസ്‌ട്രേലിയൻ എയർലൈൻസ് എന്നിവയിലും ആനുകൂല്യം ലഭ്യമാകും. യൂറോപ്പിലെ ഏറ്റവും വലിയ വ്യോമ ഗതാഗത ഗ്രൂപ്പാണ് ലുഫ്താൻസ. നിരക്ക് ഇളവ് നൽകുന്ന ടിക്കറ്റുകൾക്കും ഹാൻഡ് ലഗേജ്, കേറ്ററിങ് സൗകര്യങ്ങൾ ലഭ്യമായിരിക്കുമെന്നും, എന്നാൽ, ഫ്രീ ചെക്ക്ഡ് ലഗേജോ സീറ്റ് തെരഞ്ഞെടുക്കാനുള്ള അവസരമോ ലഭിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
മത്സരങ്ങൾ മുറുകിയതോടെ ലുഫ്താൻസ ദീർഘദൂര സർവ്വീസുകൾക്ക് നിരക്കിളവ് നല്കുന്നു. ചെലവ് കുറഞ്ഞ വിമാനസർവ്വിസുകളോട് മത്സരിക്കാനാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നോർത്ത് അമേരിക്കയിലേക്കുള്ള യാത്രക്കാർക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.നിലവിലുള്ള ഇക്കോണമി ടിക്കറ്റിനെക്കാൾ കുറവായിരിക്കും ഇക്കോണമി ലൈറ്റ് ടിക്കറ്റിനെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, തുക എത്രയായിരിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല.
ലുഫ്താൻസയുടെ സബ്‌സിഡിയറികളായ സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്, ബ്രസൽസ് എയർലൈൻസ്, ഓസ്‌ട്രേലിയൻ എയർലൈൻസ് എന്നിവയിലും ആനുകൂല്യം ലഭ്യമാകും. യൂറോപ്പിലെ ഏറ്റവും വലിയ വ്യോമ ഗതാഗത ഗ്രൂപ്പാണ് ലുഫ്താൻസ. നിരക്ക് ഇളവ് നൽകുന്ന ടിക്കറ്റുകൾക്കും ഹാൻഡ് ലഗേജ്, കേറ്ററിങ് സൗകര്യങ്ങൾ ലഭ്യമായിരിക്കുമെന്നും, എന്നാൽ, ഫ്രീ ചെക്ക്ഡ് ലഗേജോ സീറ്റ് തെരഞ്ഞെടുക്കാനുള്ള അവസരമോ ലഭിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.