- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനേജ്മെന്റ് അയഞ്ഞു; ലുഫ്താൻസയിലെ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു
ബെർലിൻ: മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടികളുണ്ടായതിനെ തുടർന്ന് ലുഫ്താൻസയിൽ എയർക്രൂ യൂണിയനായ യുഎഫ്ഒ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. വ്യാഴം, വെള്ളി, തിങ്കൾ ദിവസങ്ങളിൽ പണിമുടക്ക് നടത്തുമെന്നായിരുന്നു യൂണിയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. മാനേജ്‌മെന്റുമായി നടത്തിയ ചർച്ച അനുകൂലമായിരുന്നുവെന്നും ഇതിന്
ബെർലിൻ: മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടികളുണ്ടായതിനെ തുടർന്ന് ലുഫ്താൻസയിൽ എയർക്രൂ യൂണിയനായ യുഎഫ്ഒ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. വ്യാഴം, വെള്ളി, തിങ്കൾ ദിവസങ്ങളിൽ പണിമുടക്ക് നടത്തുമെന്നായിരുന്നു യൂണിയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്.
മാനേജ്‌മെന്റുമായി നടത്തിയ ചർച്ച അനുകൂലമായിരുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിൽ പണിമുടക്കുമായി മുന്നോട്ടു പോകേണ്ട സാഹചര്യമില്ലെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി. എയർ ക്രൂ സ്റ്റാഫിന്റെ റിട്ടർമെന്റ് ഘടന, ശമ്പളവ്യവസ്ഥ തുടങ്ങിയ സംബന്ധിച്ചായിരുന്നു യൂണിയനും മാനേജ്‌മെന്റും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നത്. 2013 ഡിസംബർ മുതൽ ഇതിന്റെ പേരിൽ യൂണിയൻ സമരമുറകൾ നടത്തിവരികയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ 13 തവണ യൂണിയൻ സമരം നടത്തിയിരുന്നു.
പിക്കറ്റിങ്ങായിരുന്നു ഇക്കുറി സ്വീകരിച്ചിരിക്കുന്ന സമര മാർഗം. ഏതൊക്കെ വിമാനത്താവളങ്ങൾ പിക്കറ്റ് ചെയ്യുമെന്ന് യൂണിയൻ വ്യക്തമാക്കിയിരുന്നില്ല. ഈ മാസം ആദ്യം ലുഫ്താൻസയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സമരം ഒരാഴ്ച ദീർഘിച്ചിരുന്നു. ഇതും യുഎഫ്ഒ തന്നെയാണ് നടത്തിയത്.