- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി വിധി അനുകൂലമാക്കി ലുഫ്താൻസ കാബിൻ ക്രൂ; പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ; കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിൽ നിശ്ചലമായി സർവീസുകൾ
ബെർലിൻ: ലുഫ്താൻസ കാബിൻ ക്രൂ നടത്തുന്ന പണിമുടക്കിന് കോടതി പച്ചക്കൊടി കാട്ടിയതോടെ ലക്ഷക്കണക്കിന് യാത്രക്കാർ വലഞ്ഞു. ലുഫ്താൻസ എയർലൈനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കാണ് കോടതിയുടെ അനുമതിയോടെ ഇപ്പോൾ നടക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പണിമുടക്ക് ഒരാഴ്ച നീളുമെന്നാണ് നേരത്തെ യൂണിയൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പണിമുടക്കിനെ
ബെർലിൻ: ലുഫ്താൻസ കാബിൻ ക്രൂ നടത്തുന്ന പണിമുടക്കിന് കോടതി പച്ചക്കൊടി കാട്ടിയതോടെ ലക്ഷക്കണക്കിന് യാത്രക്കാർ വലഞ്ഞു. ലുഫ്താൻസ എയർലൈനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കാണ് കോടതിയുടെ അനുമതിയോടെ ഇപ്പോൾ നടക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പണിമുടക്ക് ഒരാഴ്ച നീളുമെന്നാണ് നേരത്തെ യൂണിയൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പണിമുടക്കിനെതിരേ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചെങ്കിലും യൂണിയന്റെ തീരുമാനത്തിന് കോടതി പച്ചക്കൊടി കാട്ടുകയായിരുന്നു.
സമരപരിപാടികളുമായി കാബിൻ ക്രൂ മുന്നോട്ടു പോകുന്നതോടെ ലക്ഷത്തിലധികം യാത്രക്കാരാണ് വലയുന്നത്. വെള്ളിയാഴ്ച പണിമുടക്ക് ആരംഭിച്ചതിൽ പിന്നെ രണ്ടായിരത്തിലധികം വിമാനങ്ങൾ റദ്ദു ചെയ്തിട്ടുണ്ട്. ജർമനിയിലെ ഏറ്റവും വലിയ എയർപോർട്ടായ ഫ്രാങ്ക്ഫർട്ടിൽ നിന്നും മ്യൂണിക്ക്, ഡസ്സൽഡോർഫ് എന്നിവിടങ്ങളിൽ നിന്നുമുള്ള സർവീസുകളെ ലുഫ്താൻസ് കാബിൻ ക്രൂ സമരം സാരമായി ബാധിച്ചിട്ടുണ്ട്.
ഫ്‌ളൈറ്റ് അറ്റൻഡന്റുമാരുടെ യൂണിയനായ യുഎഫ്ഒ ആണ് പണിമുടക്ക് ആഹ്വാനം ചെയ്തു നടത്തുന്നത്. സമരം നടത്തുന്നതിന് യൂണിയൻ ഉന്നയിക്കുന്ന ആവശ്യം അവ്യക്തമാണെന്നും ജർമൻ ലേബർ നിയമങ്ങൾക്കു നിരക്കാത്തതാണെന്നും കാണിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്. എന്നാൽ കമ്പനിയുടെ വാദങ്ങൾ തള്ളിയ കോടതി യൂണിയന് സമരവുമായി മുന്നോട്ടു പോകാൻ അനുമതി നൽകുകയായിരുന്നു. അടുത്ത വെള്ളിയാഴ്ച വരെ സമരപരിപാടികൾ നീണ്ടു നിൽക്കും.