- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് നിന്നും ഇനി ഇന്റർനെറ്റ് ഉപയോഗിക്കാം; മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്യാം; തുടക്കമിടുന്നത് ലുഫ്താൻസ
നിത്യജീവിതത്തിൽ മൊബൈലിന്റെ പിടിയിൽ നിന്നും അത് സൃഷ്ടിക്കുന്ന സ്വൈര്യക്കേടുകളിൽ നിന്നും നമുക്ക് രക്ഷപ്പെടുക അത്രയയെളുപ്പമല്ല. എന്നാൽ വിമാനയാത്രക്കിടയിൽ മൊബൈൽ ഉപയോഗിക്കാൻ സാധ്യമല്ലാത്തതിനാൽ ആകാശസഞ്ചാരത്തിനിടയിൽ മൊബൈൽ ഓഫാക്കി വച്ച് സ്വസ്ഥമായി ഉറങ്ങാനോ സിനിമ കാണാനോ നമുക്ക് സാധിച്ചിരുന്നു. എന്നാൽ ആ സ്വസ്ഥതയ്ക്കും അന്ത്യമാകാ
നിത്യജീവിതത്തിൽ മൊബൈലിന്റെ പിടിയിൽ നിന്നും അത് സൃഷ്ടിക്കുന്ന സ്വൈര്യക്കേടുകളിൽ നിന്നും നമുക്ക് രക്ഷപ്പെടുക അത്രയയെളുപ്പമല്ല. എന്നാൽ വിമാനയാത്രക്കിടയിൽ മൊബൈൽ ഉപയോഗിക്കാൻ സാധ്യമല്ലാത്തതിനാൽ ആകാശസഞ്ചാരത്തിനിടയിൽ മൊബൈൽ ഓഫാക്കി വച്ച് സ്വസ്ഥമായി ഉറങ്ങാനോ സിനിമ കാണാനോ നമുക്ക് സാധിച്ചിരുന്നു. എന്നാൽ ആ സ്വസ്ഥതയ്ക്കും അന്ത്യമാകാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതായത് ആകാശത്ത് നിന്നും ഇനി മൊബൈൽ ഫോണിൽ സംസാരിക്കാനുള്ള സാഹചര്യമൊരുങ്ങുകയാണ്. ഇതിന് പുറമെ വിമാനത്തിൽ വച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനും വൈകാതെ സാധിക്കും. ഇതിന് തുടക്കമിടുന്നത് ലുഫ്താൻസയാണ്. അധികം വൈകാതെ മറ്റ് വിമാനക്കമ്പനികളും ീ പാത പിന്തുടരുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
അടുത്ത വേനൽക്കാലം മുതൽ യാത്രക്കാർക്ക് ആകാശത്ത് വച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഡീലിൽ ലുഫ്താൻസ് ഒപ്പു വച്ചിരിക്കുകയാണ്. ലുഫ്താൻസയെ പിന്തുടർന്ന് ബ്രിട്ടീഷ് എയർവേസടക്കമുള്ള വിമാനക്കമ്പനികളും 2017 ലെ സമ്മറോടെ തങ്ങളുടെ യാത്രക്കാർക്ക് മൊബൈൽ ഉപയോഗിക്കാനുള്ള സാഹചര്യമൊരുക്കാൻ ഒരുങ്ങുകയാണ്. ഇതു സംബന്ധിച്ച പദ്ധതികളെപ്പറ്റി ഇന്നലെയാണ് വെളിപ്പെടുത്തപ്പെട്ടത്. ഇതു പ്രകാരം വിമാനയാത്രക്കാർക്ക് ഭൂമിയില് വച്ച് ചെയ്യുന്നത് പോലെ യാത്രക്കിടെ അവരുടെ ഇമെയിൽ ചെക്ക് ചെയ്യാനും ഫേസ്‌ബുക്കിൽ ലോഗിൻ ചെയ്യാനും മെസേജുകൾ അയക്കാനും സാധിക്കും.സാധാരണ ഫോൺ കാളുകൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ചില വിമാനക്കമ്പനികൾ സ്‌കൈപ്പ് പോലുള്ള ഇന്റർനെറ്റ് അധിഷ്ഠിത വോയ്‌സ് സർവീസുകളിലൂടെയുള്ള ഫോൺകാളുകൾ ലഭ്യമാക്കാനൊരുങ്ങുന്നുണ്ട്.
എന്നാൽ ഇത്തരം സൗകര്യങ്ങൾ ലഭ്യമാകുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന വിമാനയാത്രക്കാരുമേറെയുണ്ട്. അതായത് ഇതിലൂടെ വിമാനയാത്രയ്ക്കിടെയും ജോലിസ്ഥലത്തെ ടെൻഷനുകളിൽ നിന്ന് തങ്ങൾക്ക് മോചനമുണ്ടാകില്ലെന്നും ബോസുമാരുടെ ഫോൺകാളുകൾ വിടാതെ പിന്തുടരുമെന്നുമവർ ആശങ്കപ്പെടുന്നു. ഇതിന് പുറമെ അടുത്തിരിക്കുന്ന യാത്രക്കാരൻ വായാടിയാണെങ്കിൽ അയാൾ ദീർഘസമയം ഫോണിൽ സൊള്ളി തങ്ങളുടെ സ്വൈര്യം കെടുത്തുമെന്ന് ഭയപ്പെടുന്നവരും കുറവല്ല. എന്നാൽ വിമാനയാത്രക്കിടെയും ഇന്റർനെറ്റ് ലഭ്യമാക്കണെന്നാഗ്രഹിക്കുന്ന നിരവധി യുവ യാത്രക്കാർക്ക് ഇത് അനുഗ്രഹമാകുമെന്നാണ് ഈ സ്‌കീമിന് പിന്നിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കമ്പനിയായ ഇന്മാർസാറ്റ് ഏവിയേഷന്റെ പ്രസിഡന്റായ ലിയോ മോൺഡേയിൽ പറയുന്നത്. യുഎസിലെ ചില എയർലൈനുകൾ ഇപ്പോൾ തന്നെ യാത്രക്കിടെ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങളിലേർപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്മാർസെറ്റ് വാഗ്ദാനംചെയ്യുന്ന ഇന്റർനെറ്റിന് ഇതിനേക്കാൾ പത്തിരട്ടി വേഗതയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ വളരെ ചെലവ് കുറഞ്ഞാണീ ഇന്റർനെറ്റ് ലഭ്യമാക്കുന്നതെന്ന പ്രത്യോകതയുമുണ്ട്. ഇത്തരത്തിലുള്ള ഇന്റർനെറ്റ് ഉപയോഗത്തിന് വിമാനക്കമ്പനികൾക്ക് യാത്രക്കാരിൽ നിന്ന് ചാർജീടാക്കാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും യൂറോപ്പിലെ പ്രധാനപ്പെട്ട വിമാനക്കമ്പനികൾ ഇത് തികച്ചും സൗജന്യമായാണ് ലഭ്യമാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ചില യുഎസ് എയർലൈനുകൾ 2ജി ബ്രോഡ്ബാൻഡിന് യാത്രക്കാരിൽ നിന്നും 19.30 പൗണ്ടിൽ താഴെയുള്ള തുക ചാർജായി ഈടാക്കുന്നുണ്ട്. എന്നാൽ വിവിധ ടെക്‌നോളജികൾ ഉപയോഗിച്ച് 4ജി സ്പീഡിലുള്ള നെറ്റാണ് തങ്ങൾ ലഭ്യമാക്കുന്നതെന്നാമ് ഇന്മാർസെറ്റ് പറയുന്നത്. ഭൂമിയിലെ മൊബൈൽ ഫോൺ നെറ്റ് വർക്കുകളെ അടിസ്ഥാനമാക്കിയാണിത് പ്രവർത്തിക്കുക.