- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേതന വ്യവസ്ഥയിലെ അപാകത; ലുഫ്താൻസ പൈലറ്റുമാർ നാളെ പണിമുടക്കിന്; ദീർഘദൂര യാത്രക്കാർ വലയും
ബർലിൻ: വേതന വ്യവസ്ഥയിലെ അപാകതകളെക്കുറിച്ചുള്ള തർക്കം ശക്തമായതോടെ ലുഫ്താൻസ പൈലറ്റുമാർ നാളെ പണിമുടക്കിന്. രാവിലെ എട്ടു മുതൽ അർധരാത്രി അരങ്ങറുന്ന പണിമുടക്കിൽ ദീർഘദൂര യാത്രക്കാരാണ് ഏറെയും വലയുക. ജർമനിയിൽ നിന്നു പുറപ്പെടുന്ന ദീർഘദൂര ഫ്‌ളൈറ്റുകളിൽ ജോലികളുമായി സഹകരിക്കില്ലെന്ന് തങ്ങളുടെ അംഗങ്ങൾ സഹകരിക്കില്ലെന്ന് പൈലറ്റുകളുടെ യൂ
ബർലിൻ: വേതന വ്യവസ്ഥയിലെ അപാകതകളെക്കുറിച്ചുള്ള തർക്കം ശക്തമായതോടെ ലുഫ്താൻസ പൈലറ്റുമാർ നാളെ പണിമുടക്കിന്. രാവിലെ എട്ടു മുതൽ അർധരാത്രി അരങ്ങറുന്ന പണിമുടക്കിൽ ദീർഘദൂര യാത്രക്കാരാണ് ഏറെയും വലയുക. ജർമനിയിൽ നിന്നു പുറപ്പെടുന്ന ദീർഘദൂര ഫ്‌ളൈറ്റുകളിൽ ജോലികളുമായി സഹകരിക്കില്ലെന്ന് തങ്ങളുടെ അംഗങ്ങൾ സഹകരിക്കില്ലെന്ന് പൈലറ്റുകളുടെ യൂണിയനായ Vereinigung Cockpit അറിയിച്ചു. സെപ്റ്റംബർ 8 രാവിലെ 8 മണി മുതൽ അർദ്ധരാത്രി വരെ യൂണിയൻ മെമ്പർമാമാരും ഫ്‌ളൈറ്റിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്ന് സംഘടന അറിയിച്ചു. ജർമനിയിൽ നിന്നു പുറപ്പെടുന്ന എല്ലാ ദീർഘദൂര സർവ്വീസുകളേയും സമരം ബാധിക്കും.
ജീവനക്കാരുടെ സംഘടനയുമായി ചർച്ച പുനരാരംഭിക്കാൻ രണ്ട് തവണ ലുഫ്ത്താന അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ പഴയ പല്ലവി തന്നെ ആവർത്തിക്കാനാണ് ചർച്ചകൾക്ക് ശ്രമിച്ചതെന്ന് പൈലറ്റുകൾ പ്രതികരിച്ചു. തൊഴിലാളി തർക്കങ്ങളോട് സ്വീകരിക്കുന്ന വഴങ്ങാത്ത നിലപാടുകളെ ഫിനാൻഷ്യൽ മാർക്കറ്റിന് സ്വീകാര്യമാവുമെന്ന് lufthana CEO Carsten Spohr പറഞ്ഞു.
ഒരു വർഷത്തിനിടെ 13 വാക്ക്ഔട്ടുകളാണ് കമ്പനി അധികൃതരുടെ നിലപാടിൽ പ്രതിഷധിച്ച് ജീവനക്കാർ നടത്തിയത്. മാനേജ്‌മെന്റുമായി ഒത്തുതീർപ്പിനു നടത്തിയ നിരന്തരമായ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പൈലറ്റുകളുടെ നേരത്തേയുള്ള റിട്ടയർമെന്റിനേയും ജീവനക്കാരുടെ പുതുക്കിയ ശമ്പള സ്‌കെയിലും സമ്പന്ധിച്ച തർക്കങ്ങളാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതു കൂടാതെ പൈലറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയും ചെയ്തു.