ൾഫിലെ ഏറ്റവും വലിയ എയർലൈൻസായ എത്തിഹാദ് ചില രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസ് വെട്ടിക്കുറച്ചു. ആഫ്രിക്കയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ഇന്ത്യൻ യാത്രക്കാർക്കുമാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുന്നത്. നേരത്തെ 46 കിലോ വരെ ബാഗേജ് കൊണ്ടുപോകാമായിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ വെട്ടിക്കുറയ്ക്കൽ.

ആഫ്രിക്കയിലെ പ്രധാന നഗരങ്ങളായ ജോഹന്നാസ്ബർഗ്, ലാഗോസ്, നെയ്‌റോബി തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസ് 46 കിലോയിൽനിന്ന് 23 കിലോയായാണ് വെട്ടിക്കുറച്ചിട്ടുള്ളത്. ഇതിൽകൂടുതൽ ലഗേജ് കൊണ്ടുപോയാൽ 1280 ഡോളർവരെ അധികമായി നൽകണം. അത് വിമാനത്താവളത്തിൽ അടയ്‌ക്കേണ്ടിവന്നാൽ, 25 ശതമാനം തുക അധികവും നൽകണം.

എന്നാൽ, ഇതിൽ ചില ഇളവുകളുണ്ട്. ഇക്കോണമി ടിക്കറ്റ് യാത്രക്കാരുടെ ലഗേജ് അലവൻസാണ് വെട്ടിക്കുറച്ചത്. സേവർ, ക്ലാസിക് ടിക്കറ്റുകൾക്ക് 30 കിലോ വരെ ബാഗേജ് അലവൻസുണ്ട്. ഇക്കോണമി ഫ്‌ളെക്‌സ് ടിക്കറ്റുകാർക്ക് 40 കിലോ വരെ കൊണ്ടുപോകാൻ അനുവാദദമുണ്ട്. എന്നാൽ, ആഫ്രിക്കയിൽനിന്നാരംഭിക്കുന്ന യാത്രകളിൽ, ഇ്‌ക്കോണമി യാത്രക്കാർക്കും 40 കിലോ വരെ കൊണ്ടുപോകാനാകുമെന്നതാണ് വിചിത്രമായ കാര്യം.

യുകെയിൽനിന്ന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള യാത്രക്കാർക്ക് 30 കിലോയാണ് പരമാവധി ബാഗേജ് അലവൻസ്. നേരത്തേ 46 കിലോവരെ കൊണ്ടുപോകാമായിരുന്ന സ്ഥാനത്തണത്. ഫ്‌ളെക്‌സ് ടിക്കറ്റാണെങ്കിൽ 35 കിലോവരെ കൊണ്ടുപോകാം. യാത്രക്കാരെ ഊറ്റുന്ന ടിക്കറ്റ് നിരക്കാണ് ഫ്‌ളെക്‌സ് ടിക്കറ്റുളുടേത്. ഫെബ്രുവരി നാലിന് മുംബൈയിലേക്കുള്ള ഇക്കോണമി നിരക്ക് 400 പൗണ്ടാണെങ്കിൽ, ഫ്‌ളെക്‌സി നിരക്ക് 910 പൗണ്ടാണ്.

ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്കും ബാഗേജ് അലവൻസ് കുറച്ചിട്ടുണ്ട്. മുമ്പ് 64 കിലോ വരെ കൊണ്ടുപോകാമായിരുന്നുവെങ്കിൽ, ഇപ്പോൾ ബിസിനസ് ക്ലാസിന് 40 കിലോയും ഫസ്റ്റ്് ക്ലാസിന് 50 കിലോയുമായും വെട്ടിക്കുറച്ചു. എയർബസ് എ380 ജെറ്റിലെ അപ്പർഡെക്കിൽ യാത്ര ചെയ്യുന്നവർക്ക് നിലവിൽ കൊണ്ടുപോകാവുന്ന 128 കിലോ ഇനിയും കൊണ്ടുപോകാനാകും.

മറ്റ് വിമാനക്കമ്പനികൾക്ക് അനുസൃതമായി ബാഗേജ് അലവൻസ് കുറയ്ക്കുക മാത്രമാണ് ചെയ്തതെന്ന് എത്തിഹാദിന്റെ വക്താവ് പറഞ്ഞു. അലിറ്റാലിയ, എയർ ബെർലിൻ പോലുള്ള നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികളിൽ മുതൽമുടക്കി എത്തിഹാദ് ഇപ്പോൾത്തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്. പുതിയ തീരുമാനം യാത്രക്കാരുടെ എണ്ണത്തിലും കുറവുവരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എമിറേറ്റ്‌സ് 2016-ൽത്തന്നെ ബാഗേജ് അലവൻസ് വെട്ടിക്കുറച്ചിരുന്നു. ഇക്കോണമി യാത്രക്കാർക്ക് 30 കിലോയിൽനിന്ന് 20 കിലോയായാണ് വെട്ടിക്കുറച്ചത്. ഖത്തർ എയർവേയ്‌സ് എല്ലാ യാത്രക്കാർക്കും 30 കിലോ ബാഗേജ് അനുവദിക്കുന്നുണ്ട്.