- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരം ലൂക്കാ മോഡ്രിച്ച്; ക്രൊയേഷ്യയ്ക്ക് വേണ്ടിയും റയൽ മാഡ്രിഡിനു വേണ്ടിയും മികച്ച പ്രകടനം കാഴ്ച്ചവെച്ച മോഡ്രിച്ച് ഫിഫ ലോക ഫുട്‌ബോളർ പുരസ്‌കാരം നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മുഹമ്മദ് സലായെയും പിന്തള്ളി
ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരം ലൂക്കാ മോഡ്രിച്ച്. ഇന്നലെ നടന്ന പ്രഖ്യാപനത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്തള്ളിയാണ് ഫിഫ ലോക ഫുട്‌ബോളർ പുരസ്‌കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയത്. റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണിൽ റയൽ മഡ്രിഡിനായും മികച്ച പ്രകടനമാണ് മൂപ്പത്തിമൂന്നുകാരനായ മോഡ്രിച്ച് കാഴ്‌ച്ചവെച്ചത്. ക്രിസ്റ്റ്യാനോയുടെ സഹതാരം, മെസ്സിയുടെ ആരാധകൻഒരു ദശാബ്ദക്കാലമായി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൈയടക്കി വച്ചിരുന്ന ലോക ഫുട്‌ബോളർ പുരസ്‌കാരമാണ് മോഡ്രിച്ച് ഇന്നലെ എത്തിപ്പിടിച്ചത്. ക്രിസ്റ്റ്യാനോയും മെസ്സിയും ഫിഫയുടെ ലോക ഫുട്‌ബോളർ പുരസ്‌കാരത്തിൽ മുൻപ് അഞ്ചുവട്ടം വീതം മുത്തമിട്ടിരുന്നു. ലോകഫുട്‌ബോളർക്കുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാൻ ഇത്തവണ മെസ്സിക്കു കഴിഞ്ഞിരുന്നില്ല. ആരാധകരുടെ വോട്ടിങ്ങിന്റെയും ഫിഫ വിദഗ്ധ സമിതിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണു പുരസ്‌കാര ന
ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരം ലൂക്കാ മോഡ്രിച്ച്. ഇന്നലെ നടന്ന പ്രഖ്യാപനത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്തള്ളിയാണ് ഫിഫ ലോക ഫുട്‌ബോളർ പുരസ്‌കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയത്. റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണിൽ റയൽ മഡ്രിഡിനായും മികച്ച പ്രകടനമാണ് മൂപ്പത്തിമൂന്നുകാരനായ മോഡ്രിച്ച് കാഴ്‌ച്ചവെച്ചത്.
ക്രിസ്റ്റ്യാനോയുടെ സഹതാരം, മെസ്സിയുടെ ആരാധകൻ
ഒരു ദശാബ്ദക്കാലമായി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൈയടക്കി വച്ചിരുന്ന ലോക ഫുട്‌ബോളർ പുരസ്‌കാരമാണ് മോഡ്രിച്ച് ഇന്നലെ എത്തിപ്പിടിച്ചത്. ക്രിസ്റ്റ്യാനോയും മെസ്സിയും ഫിഫയുടെ ലോക ഫുട്‌ബോളർ പുരസ്‌കാരത്തിൽ മുൻപ് അഞ്ചുവട്ടം വീതം മുത്തമിട്ടിരുന്നു. ലോകഫുട്‌ബോളർക്കുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാൻ ഇത്തവണ മെസ്സിക്കു കഴിഞ്ഞിരുന്നില്ല. ആരാധകരുടെ വോട്ടിങ്ങിന്റെയും ഫിഫ വിദഗ്ധ സമിതിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണു പുരസ്‌കാര നിർണയം.
''നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ട്. ഈ നേട്ടം എന്റേതു മാത്രമല്ല, റയൽ മഡ്രിഡ് ടീം അംഗങ്ങൾക്കും ക്രൊയേഷ്യൻ ദേശിയ ടീമിനും എന്റെ പരിശീലകർക്കും പുരസ്‌കാരം സമർപ്പിക്കുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മുഹമ്മദ് സലായ്ക്കും അഭിനന്ദനങ്ങൾ. അടുത്ത വട്ടം നിങ്ങൾ ഇതിനായി വീണ്ടും മൽസരിക്കുമെന്ന് എനിക്കുറുപ്പാണ്.'' - മോഡ്രിച്ച്
മറ്റു പുരസ്‌കാരങ്ങൾ ചുവടെ:
ന്മ മികച്ച ഗോളിനുള്ള 'പുഷ്‌കാസ്' പുരസ്‌കാരം: മുഹമ്മദ് സലാ ( ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി 2017 സിംസംബർ 10ന് എവർട്ടനെതിരെ നേടിയ ഗോൾ)
മികച്ച ഗോൾകീപ്പർ: തിബോ കോർട്ടോ (ബൽജിയം/ ചെൽസി ടീമുകൾക്കായുള്ള പ്രകടനം)
മികച്ച പരിശീലകൻ: ദിദിയെ ദെഷം (ഫ്രാൻസിന് 2018 ലോകകപ്പ് നേടിക്കൊടുത്ത പ്രകടനം)
വനിതാ താരം: മാർത്ത (ബ്രസീലിനായും ഓർലാൻഡോ പ്രൈഡിനായും പുറത്തെടുത്ത പ്രകടനം)
വനിതാ പരിശീലക: റെയ്‌നാൾഡ് പെഡ്രോസ് (ഫ്രഞ്ച് ക്ലബ് ലിയോൺ വനിതാ ടീം പരിശീലക)
ഫാൻ പുരസ്‌കാരം: പെറു ആരാധകർ (റഷ്യ ലോകകപ്പിൽ രാജ്യത്തിനായി ആർപ്പുവിളിക്കാനെത്തിയ 40,000 പെറു ആരാധകർക്കാണ് പുരസ്‌കാരം)
ലോക ഇലവൻ: ഡി ഗിയ (ഗോൾകീപ്പർ), സാനി ആൽവ്‌സ്, റാഫേൽ വരാൻ, സെർജിയോ റാമോസ്, മാർസലോ, മോഡ്രിച്ച്, എംഗോളോ കാന്റെ, ഹസാഡ്, മെസ്സി, എംബപെ, ക്രിസ്റ്റ്യാനോ.