- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂക്കൻ ക്ലബ്ബ് ഓണാഘോഷം 13-ന്: ജസ്റ്റീസ് മിനിസ്റ്റർ ഫ്രാൻസിസ് ഫിറ്റ്‌സ്‌ജെറാൾഡ് മുഖ്യാതിഥി
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം ശനിയാഴ്ച രാവിലെ 10 മുതൽ പാമേഴ്‌സ്ടൗൺ സെന്റ് ലോർക്കൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അത്തപ്പൂക്കളം, കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ, ഓൾ അയർലണ്ട് വടംവലി മത്സരം, മാവേലി മന്നന് വരവേല്പ്, ചെണ്ടമേളം എന്നിവ ഉച്ചയ്ക്ക് മുമ്പ് നടക്കും. ഓണസദ്യയ്ക്കുശേഷം പൊതുസമ്
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം ശനിയാഴ്ച രാവിലെ 10 മുതൽ പാമേഴ്‌സ്ടൗൺ സെന്റ് ലോർക്കൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അത്തപ്പൂക്കളം, കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ, ഓൾ അയർലണ്ട് വടംവലി മത്സരം, മാവേലി മന്നന് വരവേല്പ്, ചെണ്ടമേളം എന്നിവ ഉച്ചയ്ക്ക് മുമ്പ് നടക്കും. ഓണസദ്യയ്ക്കുശേഷം പൊതുസമ്മേളനം. പ്രസിഡന്റ് ജയൻതോമസ് കൊട്ടാരക്കര അദ്ധ്യക്ഷത വഹിക്കും.
ജസ്റ്റീസ് മിനിസ്റ്റർ ഫ്രാൻസിസ് ഫിറ്റ്‌സ്‌ജെറാൾഡ് സമ്മേളനം നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യും. കൗൺസിലർ വില്യം ലാവൻ പ്രസംഗിക്കും. തുടർന്ന് തിരുവാതിര, ക്ലാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, വഞ്ചിപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. ഓൾ അയർലണ്ട് വടംവലി മത്സരത്തിന്റെ രജിസ്‌ട്രേഷൻ രാവിലെ 11 ന് അവസാനിക്കും. 11.30-ന് വടംവലി മത്സരം ആരംഭിക്കും. ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ജയൻതോമസ്, വൈസ് പ്രസിഡന്റ് തമ്പിമത്തായി, സെക്രട്ടറി ബിജു മാടവന, ജോയിന്റ് സെക്രട്ടറി ലിജോ അലക്‌സ്, ട്രഷറർ ജോസ് മത്തായി എന്നിവർ അറിയിച്ചു.