- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താല ക്രിക്കറ്റ് ടൂർണമെന്റ്: ലൂക്കൻ ക്ലബ് ചാമ്പ്യന്മാർ
ഡബ്ലിൻ: താല ചലഞ്ചേഴ്‌സ് സംഘടിപ്പിച്ച സി എസ് ജോൺ മെമോറിയൽ എവറോളിങ് ട്രോഫിക്കായുള്ള ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ഡബ്ലിൻ ചാർജേഴ്‌സിനെ പരാജയപ്പെടുത്തി ലൂക്കൻ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ഡബ്ലിൻ ചാർജേയഴ്‌സ് 8 ഓവറിൽ കുറിച്ച 43 റൺസ് പിന്തുടർന്ന എൽസിസി 7 മത്തെ ഓവറിന്റെ ആദ്യപന്തിൽ ലക്ഷ്യം കണ്ടു. വാശിയേറിയ ടൂർണമെന്റിൽ പരാജയം അ
ഡബ്ലിൻ: താല ചലഞ്ചേഴ്‌സ് സംഘടിപ്പിച്ച സി എസ് ജോൺ മെമോറിയൽ എവറോളിങ് ട്രോഫിക്കായുള്ള ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ഡബ്ലിൻ ചാർജേഴ്‌സിനെ പരാജയപ്പെടുത്തി ലൂക്കൻ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ഡബ്ലിൻ ചാർജേയഴ്‌സ് 8 ഓവറിൽ കുറിച്ച 43 റൺസ് പിന്തുടർന്ന എൽസിസി 7 മത്തെ ഓവറിന്റെ ആദ്യപന്തിൽ ലക്ഷ്യം കണ്ടു. വാശിയേറിയ ടൂർണമെന്റിൽ പരാജയം അറിയാതെയാണ് എൽസിസി ഫൈനലിൽ പ്രവേശിച്ചത്. ഈ വർഷം ഓഗസ്റ്റിൽ നടന്ന എൽസിസി ക്രിക്കറ്റ് ടൂർണമെന്റിലും, ഓഗസ്റ്റ് 9ന് നടന്ന താല ചലഞ്ചേഴ്‌സ്‌ക്രിക്കറ്റ് ടൂർണമെന്റിലും ഫൈനലുകളിൽ ലൂക്കൻ ക്രിക്കറ്റ് ക്ലബ് പ്രവേശിച്ചു.
വിജയികൾക്കായുള്ള 301 യൂറോ ക്യാഷ് പ്രൈസ് ടോമി (താല ചലഞ്ചേഴ്‌സ്) ലൂക്കൻ ക്രിക്കറ്റ് ക്ലബിലെ രാജേഷ് ലൂക്കൻ, മഹേഷ് ലൂക്കന്(പിറവം) നൽകി. കൂടാതെ സിഎസ് ജോൺ മെമോറിയൽ എവറോളിങ് ട്രോഫി എൽദൊ ജോൺ ലൂക്കൻ ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റൻ ബിബിൻ മാത്യു ,(747 )നിവിൽ എബ്രാഹം എന്നിവർക്ക് സമ്മാനിച്ചു. റണ്ണർ അപ്പിന് 151 യൂറോ ക്യാഷ് പ്രൈസ് ഡബ്ലിൻ ചാർജേഴ്‌സിന്റെ ജെസ്റ്റിൻ ചാക്കോക്ക് നൽകി.
ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനുള്ള ട്രോഫി ബിബിൻ മാത്യു(ലൂക്കൻ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ),മികച്ച ബൗളർക്കുള്ള ട്രോഫി ശംഭു(ഡബ്ലിൻചാർജേഴ്‌സ്), ഫൈനലിലെ മികച്ച കളിക്കാരനുള്ള ട്രോഫി ജബ്ബാർ ഖാൻ (ലൂക്കൻ ക്രിക്കറ്റ് ക്ലബ് ) എന്നിവർക്ക് സമ്മാനിച്ചു.
താല ക്രിക്കറ്റ് ടൂർണമെന്റ് വൻവിജയമാക്കി തീർത്ത എല്ലാ ക്രിക്കറ്റ് ടീമുകൾക്കും, ക്രിക്കറ്റ് പ്രേമികൾക്കും സംഘാടകർ നന്ദിയറിയിച്ചു.