- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പാർലമെന്റിലേക്കു മത്സരിക്കാനൊരുങ്ങി മലയാളി; ചങ്ങനാശേരി സ്വദേശി ലക്സൺ കല്ലുമാടിക്കൽ മത്സരിക്കുന്നത് സ്വതന്ത്രനായി; ലേബർ പാർട്ടിയിലെയും കൺസർവേറ്റീവ് പാർട്ടിയിലെയും പ്രവർത്തനാനുഭവം വിജയത്തിന് പര്യാപ്തമെന്നു മലയാളി
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിലേക്കു മത്സരിക്കാൻ മലയാളിയും. മുൻപ് ലേബർ പാർട്ടിയിലും പിന്നീട് കൺസർവേറ്റീവ് പാർട്ടിയിലും പ്രവർത്തിച്ചിരുന്ന ലക്സൺ കല്ലുമാടിക്കൽ ആണ് സ്വതന്ത്രനായി പാർലമെന്റിലേക്ക് മത്സരിക്കുന്നത്. നിരവധി മലയാളികൾ ടൗൺ ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ പാർലമെന്റിലേക്ക് മത്സരിക്കുന്നതെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജൂൺ എട്ടിനാണ് തെരഞ്ഞെടുപ്പ്. വിഥിൻഷോ ആൻഡ് സെയ്ൽ ഈസ്റ്റ് കോൺസ്റ്റിറ്റിയുൻസിയിൽ നിന്നാണ് ലക്സൺ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനെത്തുന്നത്. 2014 ൽ ലേബർ പാർട്ടിയുടെ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഗ്രേറ്റർ മാഞ്ചസ്റററിൽ ട്രാഫോർഡ് മെട്രോപൊളിറ്റൻ കൗൺസിലിന്റെ രണ്ടാമത്തെ വാർഡായ അഷ്ടോൺ അപ്പോൺ മേഴ്സി വാർഡിൽ നിന്നായിരുന്നു അന്ന് ലക്സൺ മത്സരിച്ചത്. ആദ്യമായി ട്രാഫോർഡിൽ നിന്നും ഒരു മലയാളി കൗൺസിലർ സ്ഥാനാർത്ഥിയായി മൽസരിച്ച വ്യക്തി എന്ന ബഹുമതിയും അന്ന് ലക്സൺ നേടിയിരുന്
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിലേക്കു മത്സരിക്കാൻ മലയാളിയും. മുൻപ് ലേബർ പാർട്ടിയിലും പിന്നീട് കൺസർവേറ്റീവ് പാർട്ടിയിലും പ്രവർത്തിച്ചിരുന്ന ലക്സൺ കല്ലുമാടിക്കൽ ആണ് സ്വതന്ത്രനായി പാർലമെന്റിലേക്ക് മത്സരിക്കുന്നത്. നിരവധി മലയാളികൾ ടൗൺ ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ പാർലമെന്റിലേക്ക് മത്സരിക്കുന്നതെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജൂൺ എട്ടിനാണ് തെരഞ്ഞെടുപ്പ്.
വിഥിൻഷോ ആൻഡ് സെയ്ൽ ഈസ്റ്റ് കോൺസ്റ്റിറ്റിയുൻസിയിൽ നിന്നാണ് ലക്സൺ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനെത്തുന്നത്. 2014 ൽ ലേബർ പാർട്ടിയുടെ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഗ്രേറ്റർ മാഞ്ചസ്റററിൽ ട്രാഫോർഡ് മെട്രോപൊളിറ്റൻ കൗൺസിലിന്റെ രണ്ടാമത്തെ വാർഡായ അഷ്ടോൺ അപ്പോൺ മേഴ്സി വാർഡിൽ നിന്നായിരുന്നു അന്ന് ലക്സൺ മത്സരിച്ചത്.
ആദ്യമായി ട്രാഫോർഡിൽ നിന്നും ഒരു മലയാളി കൗൺസിലർ സ്ഥാനാർത്ഥിയായി മൽസരിച്ച വ്യക്തി എന്ന ബഹുമതിയും അന്ന് ലക്സൺ നേടിയിരുന്നു. 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സൺ, 2014 ൽ പാർട്ടിയുടെ കോസ്ററിറ്റിയുവൻസി എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിരുന്നു. അതുപോലെ മെമ്പർഷിപ്പ് കാമ്പെയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.2014 ൽ ലക്സൺ കോൺസർവേറ്റിവ് പാർട്ടിയിൽ ചേർന്ന ലക്സൺ പാർട്ടിയിൽ വേണ്ട പരിഗണന ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി മെമ്പർഷിപ്പ് രാജിവച്ച ശേഷമാണ് ഇപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്നത്.
മാഞ്ചസ്റ്ററിൽ താമസമാക്കിയ ലക്സൺ 2002ലാണ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. 2003 ൽ യുകെയിൽ നിന്ന ഇൻഫൊർമേഷൻ ടെക്നോളജിയിൽ മാസ്റർ ബിരുദവും നേടിയ ലക്സൺ ഫോൺസ് ഫോർ യു, ബ്രിട്ടീഷ് ടെലികോം, മാഞ്ചസ്റർ എയർപോർട്ട്, ടിസ്‌കാലി ബ്രോഡ്ബാന്റ് എന്നീ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ടീം മനേജരായി ജോലി നോക്കിയിട്ടുണ്ട്. 2007 മുതൽ യുകെയിൽ ഐടി, ടെലികോം എന്നിവയിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്സൺ ബിസിനസ്സ് മാനേജ്മെന്റ് എന്റർപ്രണർഷിപ്പിൽ ഡോക്ടറേറ്റും എടുത്തിട്ടുണ്ട്.
മാഞ്ചസ്റ്റർ മെട്രോപോളിറ്റെയിൻ യൂണിവേഴ്സിറ്റിയിൽ നിലവിൽ നിയമ വിദ്യാർത്ഥിയായും പഠനം നടത്തിവരുന്ന ഇദ്ദേഹം നാട്ടിൽ ഇലക്ട്രോണിക്, ടെലികമ്യൂണിക്കേഷൻ എന്നിവ മുഖ്യവിഷയമായി ബിടെക് എൻജിനിയറിങ് ബിരുദം കരസ്ഥമാക്കിയ കെഎസ്ഇബിയിൽ അസിസ്റന്റ് എൻജിനിയറായി ജോലി നോക്കിയ ശേഷമാണ് യുകെയിലെത്തുന്നത്.
ചങ്ങനാശേരി തുരുത്തി കല്ലുമാടിക്കൽ കുടുംബാംഗമായ ലക്സൺ പരേതനായ കെ.എഫ് അഗസ്റിൻ (പ്ളാന്റേഷൻ കോർപ്പറേഷൻ), ത്രേസ്യാമ്മ അഗസ്റിൻ (റിട്ട. ടീച്ചർ, സെന്റ് ജോൺസ് ഹൈസ്‌കൂൾ, കാഞ്ഞിരത്താനം) എന്നിവരുടെ ഏക മകനാണ്. മാഞ്ചസ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ ഡിവിഷണൽ റിസേർച്ച് മാനേജരായി ജോലി ചെയ്യുന്ന ഡോ. മഞ്ജു ലക്സണാണ് ഭാര്യ. ലിവിയാ, എൽവിയാ. എല്ലിസ് എന്നിവരാണ് മക്കൾ.