- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാൻ ഒരുങ്ങി ദുബായ്; കടലിൽ പൊങ്ങിക്കിടക്കുന്ന ബീച്ചുകൾ: ദിവസവും 3000 അതിഥികളെ വരവേൽക്കും; താമസസൗകര്യം, റസ്റ്ററന്റുകൾ, വിനോദ കേന്ദ്രങ്ങൾ: കടലിനടിയിൽ ആഡംബര കൊട്ടാരം നിർമ്മിക്കാൻ ഒരുങ്ങി ദുബായ്
ദുബായ്: അംബര ചുംബികളായ മനോഹരമായ കെട്ടിടങ്ങൾ നിർമ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ച ദുബായ് വീണ്ടും ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുന്നു. കടലിനടിയിൽ ആഡംബര കൊട്ടാരം നിർമ്മിച്ചാണ് ഇത്തവണ ദുബായ് ലോകത്തെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നത്. ലോകത്തിലെ ആദ്യ അണ്ടർവാട്ടർ ലക്ഷ്വറി വെസൽ റിസോർട്ടാണു കരയിൽനിന്നു നാലുകിലോമീറ്റർ അകലെ കടലിൽ തീർത്ത കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡ്‌സിൽ ഒരുക്കുന്നത്. അടുത്ത വർഷം ഇതിന്റെ പണി തുടങ്ങി 2020ഓടെ പണി പൂർത്തിയാക്കും. മധ്യപൂർവദേശത്തിനു വെനീസ് അനുഭവം പകരുകയാണു ലക്ഷ്യം. കടലിനടിയിൽ നിർമ്മിക്കുന്ന ഈ മനോഹര സൗധം ദിവസവും 3000 അതിഥികളെ വരവേൽക്കും. ബോട്ടിലും സീപ്ലെയ്‌നിലും ഹെലികോപ്റ്ററിലും മറ്റും റിസോർട്ടിലെത്താം. താമസസൗകര്യം, റസ്റ്ററന്റുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന നാലിലേറെ ഡെക്കുകൾ ഉല്ലാസനൗക മാതൃകയിലുള്ള ആഡംബര സൗധത്തിലുണ്ടാകും. ഇതിൽ ഒരെണ്ണം കടലിനടിയിലാണ്. നാല് ഡെക്കുകളിലായി 414 കാബിനുകൾ. ജലത്തിനടിയിലുള്ള ഡെക്കിലെ കാബിനുകളിലൂടെ പവിഴപ്പുറ്റുകൾ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കട
ദുബായ്: അംബര ചുംബികളായ മനോഹരമായ കെട്ടിടങ്ങൾ നിർമ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ച ദുബായ് വീണ്ടും ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുന്നു. കടലിനടിയിൽ ആഡംബര കൊട്ടാരം നിർമ്മിച്ചാണ് ഇത്തവണ ദുബായ് ലോകത്തെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നത്. ലോകത്തിലെ ആദ്യ അണ്ടർവാട്ടർ ലക്ഷ്വറി വെസൽ റിസോർട്ടാണു കരയിൽനിന്നു നാലുകിലോമീറ്റർ അകലെ കടലിൽ തീർത്ത കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡ്‌സിൽ ഒരുക്കുന്നത്.
അടുത്ത വർഷം ഇതിന്റെ പണി തുടങ്ങി 2020ഓടെ പണി പൂർത്തിയാക്കും. മധ്യപൂർവദേശത്തിനു വെനീസ് അനുഭവം പകരുകയാണു ലക്ഷ്യം. കടലിനടിയിൽ നിർമ്മിക്കുന്ന ഈ മനോഹര സൗധം ദിവസവും 3000 അതിഥികളെ വരവേൽക്കും. ബോട്ടിലും സീപ്ലെയ്‌നിലും ഹെലികോപ്റ്ററിലും മറ്റും റിസോർട്ടിലെത്താം. താമസസൗകര്യം, റസ്റ്ററന്റുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന നാലിലേറെ ഡെക്കുകൾ ഉല്ലാസനൗക മാതൃകയിലുള്ള ആഡംബര സൗധത്തിലുണ്ടാകും. ഇതിൽ ഒരെണ്ണം കടലിനടിയിലാണ്. നാല് ഡെക്കുകളിലായി 414 കാബിനുകൾ. ജലത്തിനടിയിലുള്ള ഡെക്കിലെ കാബിനുകളിലൂടെ പവിഴപ്പുറ്റുകൾ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
കടലിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ബീച്ചുകളും സജ്ജമാക്കും. കടൽതട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്ററന്റുകൾ, ലോകത്തിലെ ആദ്യത്തെ കടലിനടിയിലെ സ്പാ തുടങ്ങിയവയും ആരംഭിക്കും. വെനീസിൽനിന്ന് ഇറക്കുമതി ചെയ്ത ഗോണ്ടോള വഞ്ചികളാണു ദ്വീപിലെ തോടുകളിൽ ഗതാഗതത്തിന് ഉപയോഗിക്കുക. അടുത്തവർഷം നിർമ്മാണം തുടങ്ങി 2020 അവസാനത്തോടെ പൂർത്തിയാക്കാനാണു പദ്ധതി.