- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ പിടിക്കാൻ ഓഡിയും ബിഎംഡബ്ല്യൂവും ബെൻസും; പുതിയ മോഡുലുകളുമായി നിരത്തുകൾ കൈയടക്കാൻ വിദേശ കാർ നിർമ്മാതാക്കൾ; ഈ വർഷം 50 ആഡംബര മോഡലുകൾ കൂടി എത്തും
ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് ആഢംബര കാറുകളുടെ വിൽപനയിൽ വൻ വർധനവാണുണ്ടായത്. ഈ വിപണി സാഹചര്യം മുതലെടുക്കാൻ കൂടുതൽ ആഢംബര കാർ നിർമ്മതാക്കളുമെത്തുന്നു. കൂടുതൽ മോഡലുകൾ വിപണയിലിറക്കി നേട്ടമുണ്ടാക്കാനാണ് നീക്കം. പലതരം വിലയിൽ കാറുകളെ എത്തിച്ച് ആവശ്യക്കാരെ ആകർഷിക്കാനാണ് നീക്കം. വിവിധ കമ്പനികളെല്ലാം കൂടി 50 പുതിയ മോഡലുകൾ ഈ വർഷം ഇന്ത്യൻ ന
ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് ആഢംബര കാറുകളുടെ വിൽപനയിൽ വൻ വർധനവാണുണ്ടായത്. ഈ വിപണി സാഹചര്യം മുതലെടുക്കാൻ കൂടുതൽ ആഢംബര കാർ നിർമ്മതാക്കളുമെത്തുന്നു. കൂടുതൽ മോഡലുകൾ വിപണയിലിറക്കി നേട്ടമുണ്ടാക്കാനാണ് നീക്കം. പലതരം വിലയിൽ കാറുകളെ എത്തിച്ച് ആവശ്യക്കാരെ ആകർഷിക്കാനാണ് നീക്കം. വിവിധ കമ്പനികളെല്ലാം കൂടി 50 പുതിയ മോഡലുകൾ ഈ വർഷം ഇന്ത്യൻ നിരത്തുകളിലെത്തിക്കും.
കഴിഞ്ഞ വർഷം കാറുകളുടെ വിൽപനയിൽ ഓഡി റെക്കോർഡിട്ടു. ജർമ്മൻ ലക്ഷ്വറി കാർ നിർമ്മാതാക്കളായ ഓഡി 2014ൽ ഇന്ത്യയിൽ വിറ്റഴിച്ചത് 10,851 കാറുകളാണ്. തുടർച്ചയായ രണ്ടാം വർഷമാണ് ഓഡി കാറുകളുടെ വിൽപന പതിനായിരം കടക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം അധികമായിരുന്നു 2014ലെ വിൽപന. ഇത് തുടരാനാണ് ഓഡി പദ്ധതി തയ്യാറാക്കുന്നത്. ഈ വർഷം 10 പുതിയ മോഡലുകൾ ഓഡി ഇന്ത്യയിൽ ഇറക്കും. മേഴ്‌സഡസ് ബെൻസും ബിഎംഡബ്ല്യൂവും പതിനഞ്ച് വീതം മോഡലുകളാണ് ഇന്ത്യൻ വിപണിക്കായി തയ്യാറാക്കുന്നത്. വോൾവോയും ജഗ്വാറും ലാൻഡ് റോവറും പോർഷെയും ഫെരാരിയും റോൾസ് റോയ്‌സും പുതിയ മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ ചലനമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ വർഷത്തേക്കാൾ വലിയ പ്രതീക്ഷകളുമായാണ് വിപണിയെ സമീപിക്കുന്നതെന്ന് ബിഎംഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യാ പ്രസിഡന്റ് വോൺ സാർ പറയുന്നു. പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് പുതിയ ബ്രാൻഡുകൾ അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബിഎംഡബ്ല്യൂവിന്റെ ശ്രമം. 25 ലക്ഷം രൂപമുതൽ കോടികൾ വില വരെയുള്ള മോഡലുകളാകും പുതുതായി എത്തുക. ഇതിലൂടെ എല്ലാ തരത്തിലുമുള്ള കാർ ഉപയോക്താക്കളേയും അടുപ്പിക്കാമെന്നാണ് പ്രതീക്ഷ. 40,000 ആഡംബര കാറുകൾ ഇന്ത്യൻ വിപണയിൽ അടുത്ത വർഷം വിറ്റഴിക്കാനാകുമെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് കമ്പനികളുടെ ഈ മുന്നൊരുക്കം.
കാർ വിപണയിൽ ഓഡിയും മെഴ്‌സിഡസ് ബെൻസും ഇന്ത്യൻ വിപണിയിൽ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം കാറുകൾ വിൽപനയായതെന്ന് കമ്പനി പുറത്തിറക്കിയ കുറുപ്പിൽ പറയുന്നു. 3044 കാറുകൾ അവസാന പാദത്തിൽ വിറ്റഴിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം അധിക വിൽപനയാണിത്. കഴിഞ്ഞ വർഷം ഉദയ്പൂർ, വിശാഖപട്ടണം, നാസിക്ക്, കോഴിക്കോട്, ഗുർഗാവ് എന്നിവിടങ്ങളിൽ ഓഡി പുതിയ ഷോറൂമുകൾ ആരംഭിച്ചിരുന്നു.
ആഢംബര കാറുകളുടെ വിൽപനയിൽ ഓഡിയുടെ എതിരാളികളായ മെഴ്‌സിഡസ് ബൻസും കഴിഞ്ഞ വർഷം നേട്ടമുണ്ടാക്കി. 2014ൽ 10201 ബെൻസ് കാറുകളാണ് വിൽപനയായത്. വാർഷിക വിൽപനയിൽ 13 ശതമാനം വളർച്ചയാണ് മെഴ്‌സിഡസ് ബെൻസ് രേഖപ്പെടുത്തിയത്.