- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോൾ അടച്ചില്ല; എം50-യിൽ പിടിച്ചെടുത്തത് ഡസൻ കണക്കിന് കാറുകൾ; ഓരോ വർഷവും ടോൾ അടയ്ക്കാത്തവരുടെ എണ്ണം 1.5 മില്യൺ
ഡബ്ലിൻ: എം 50 റിങ് റോഡിൽ ടോൾ അടയ്ക്കാത്ത വാഹനങ്ങൾക്കെതിരേ കടുത്ത നടപടിയുമായി അധികൃതർ. ടോൾ അടയ്ക്കാത്തതിനെ തുടർന്ന് ഡസൻ കണക്കിന് വാഹനങ്ങളാണ് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ടചർ അയർലണ്ട് (ടിഐഐ) അധികൃതർ പിടിച്ചെടുത്തത്. ടോൾ അടയ്ക്കാത്തവർക്കെതിരേയുള്ള നടപടി കടുപ്പമാക്കുന്നതിന്റെ ഭാഗമായി ഒരു വാഹന ഉടമയ്ക്ക് ഈ വർഷം 25,000 യൂറോ പിഴ ഈടാക്കുകയ
ഡബ്ലിൻ: എം 50 റിങ് റോഡിൽ ടോൾ അടയ്ക്കാത്ത വാഹനങ്ങൾക്കെതിരേ കടുത്ത നടപടിയുമായി അധികൃതർ. ടോൾ അടയ്ക്കാത്തതിനെ തുടർന്ന് ഡസൻ കണക്കിന് വാഹനങ്ങളാണ് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ടചർ അയർലണ്ട് (ടിഐഐ) അധികൃതർ പിടിച്ചെടുത്തത്. ടോൾ അടയ്ക്കാത്തവർക്കെതിരേയുള്ള നടപടി കടുപ്പമാക്കുന്നതിന്റെ ഭാഗമായി ഒരു വാഹന ഉടമയ്ക്ക് ഈ വർഷം 25,000 യൂറോ പിഴ ഈടാക്കുകയും ചെയ്തു.
എം 50 ഹൈവേയിലൂടെ ടോൾ നൽകി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം ഏറെയാണ്. 96.7 ശതമാനം വാഹനങ്ങളും ടോൾ നൽകുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നിട്ടും ടോൾ ഒഴിവാക്കുന്ന വാഹനങ്ങളുടെ എണ്ണം വർഷം 1.5 മില്യൺ കവിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടോൾ നൽകാത്ത വാഹനഉടമകളെ നിയമപരമായി നേരിടാൻ ടിഐഐയുടെ എൻഫോഴ്‌സ്‌മെന്റ് സർവീസ് പ്രൊവൈഡറഫായ പിയേഴ്‌സ് ഫിറ്റ്‌സ്ജിബ്ബൻ സോളിസിറ്റേഴ്‌സിന് അവകാശമുണ്ട്. ടോൾ അടയ്ക്കാത്ത വാഹനഉടമകൾക്കെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാണ് ഈ വർഷം തീരുമാനിച്ചിരിക്കുന്നതെന്നാണ് സ്ഥാപനത്തിന്റെ മാനേജിങ് പാർട്ട്ണർ റിയോബാർഡ് പിയേഴ്‌സ് വ്യക്തമാക്കുന്നത്. ടോൾ അടയ്ക്കാത്തവർക്കെതിരേ ക്രിമിനൽ കുറ്റം ചാർത്താനും ഇവർക്ക് അധികാരമുണ്ട്.
ഇത്തരത്തിൽ ടോൾ അടയ്ക്കാത്തവരെ പിടികൂടിയാൽ അയ്യായിരം യൂറോയോ ആറു മാസം തടവിനോ ശിക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ പിടികൂടി ശിക്ഷിച്ചതിൽ ഏറ്റവും വലിയ പിഴയാണ് 25,000 യൂറോ. ഓരോ കേസുകളിലും 5000 യൂറോ വച്ച് ഇയാൾക്ക് കോടതി 25,000 യൂറോ വിധിക്കുകയായിരുന്നു..