- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എം .എ. ബേബിയിലെ കലോപാസകനെ പ്രവാസി ചാനലിന്റെ ദുരഗോപുരങ്ങൾ തേടുന്നു
രണ്ടു പ്രാവശ്യം രാജ്യസഭാ അംഗമായിരിക്കുകയും ,വളരെക്കാലം കമ്മ്യുണിസ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോ അംഗമായി പ്രവർത്തിക്കുകയും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി സ്തുത്യർഹമായ ഭരണം കാഴ്ചവക്കുകയും ചെയ്ത എം എ.ബേബി ഒരു തികഞ്ഞ കലോപാസകൻ ആണെന്ന വിവരം അധികമാർക്കും അറിയില്ല .അദ്ദേഹത്തിന്റെ കലാജീവിതത്തിലേക്കാണ് പ്രവാസി ചാനലിന്റെ 'ദുരഗോപുരങ്ങൾ' എത്തിനോക്കുന്നത്. വളരെക്കാലം എസ്.എഫ്. ഐ യുടെ അഖിലേന്ത്യ പ്രസിഡന്റായി പ്രവർത്തിച്ച ബേബി ശാസ്ത്രീയ സംഗീതത്തിന്റെ ഉന്നതിക്കുവേണ്ടി 1989 ൽ 'സ്വരലയ' എന്ന സംഘടന ഡൽഹി കേന്ദ്രമായി സ്ഥാപിക്കുകയും ഇന്നും അതിന്റെ അമരക്കാരനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വർഗീയത ഒരു പരിധിവരെ എങ്കിലും കുറയ്ക്കാൻ കലക്കു മാത്രമേ സാധിക്കുകയുള്ളു എന്നദ്ദേഹം വിശ്വസിക്കുന്നു. അതിനുവേണ്ടിയുള്ള അശ്രാന്ത പരിശ്രമം അദ്ദേഹം തുടരുന്നു. ഒട്ടനവധി സംഗീത വിദ്വാന്മാരും , വാദ്യഘോഷ നിപുണന്മാരും 'സ്വരലയയുടെ അരങ്ങിനെ പ്രഭാസാന്ദ്രമാക്കിയിട്ടുണ്ട് .പുതിയ തലമുറയിലെ കലാകാരന്മാർക്ക് ഒരു കൈത്ത
രണ്ടു പ്രാവശ്യം രാജ്യസഭാ അംഗമായിരിക്കുകയും ,വളരെക്കാലം കമ്മ്യുണിസ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോ അംഗമായി പ്രവർത്തിക്കുകയും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി സ്തുത്യർഹമായ ഭരണം കാഴ്ചവക്കുകയും ചെയ്ത എം എ.ബേബി ഒരു തികഞ്ഞ കലോപാസകൻ ആണെന്ന വിവരം അധികമാർക്കും അറിയില്ല .അദ്ദേഹത്തിന്റെ കലാജീവിതത്തിലേക്കാണ് പ്രവാസി ചാനലിന്റെ 'ദുരഗോപുരങ്ങൾ' എത്തിനോക്കുന്നത്.
വളരെക്കാലം എസ്.എഫ്. ഐ യുടെ അഖിലേന്ത്യ പ്രസിഡന്റായി പ്രവർത്തിച്ച ബേബി ശാസ്ത്രീയ സംഗീതത്തിന്റെ ഉന്നതിക്കുവേണ്ടി 1989 ൽ 'സ്വരലയ' എന്ന സംഘടന ഡൽഹി കേന്ദ്രമായി സ്ഥാപിക്കുകയും ഇന്നും അതിന്റെ അമരക്കാരനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വർഗീയത ഒരു പരിധിവരെ എങ്കിലും കുറയ്ക്കാൻ കലക്കു മാത്രമേ സാധിക്കുകയുള്ളു എന്നദ്ദേഹം വിശ്വസിക്കുന്നു. അതിനുവേണ്ടിയുള്ള അശ്രാന്ത പരിശ്രമം അദ്ദേഹം തുടരുന്നു.
ഒട്ടനവധി സംഗീത വിദ്വാന്മാരും , വാദ്യഘോഷ നിപുണന്മാരും 'സ്വരലയയുടെ അരങ്ങിനെ പ്രഭാസാന്ദ്രമാക്കിയിട്ടുണ്ട് .പുതിയ തലമുറയിലെ കലാകാരന്മാർക്ക് ഒരു കൈത്താങ്ങാകാനും സ്വരലയക്കു കഴിഞ്ഞു. ലോകവ്യാപകമായി ഒരുപാട് യാത്രകൾ ചെയ്തിട്ടുള്ള ബേബി ഒരു തികഞ്ഞ വായനക്കാരനാണ്.
പ്രവാസി ചാനലിന്റെ 'ദുരഗോപുരങ്ങളിലൂടെ ' ഇതിനോടകം സാമൂഹ്യപ്രവർത്തകരും ,കഥാകാരന്മാരും ,എഴുത്തുകാരും ,ഗായകരും സാഹിത്യകാരന്മാരും ,ചിത്രകാരന്മാരും അടക്കം അൻപതോളം പ്രമുഖരെ അവതരിപ്പിച്ചു കഴിഞ്ഞു .
'ദുരഗോപുരങ്ങളിലൂടെ ' മനോഹർ തോമസ് എം .എ ബേബിയുമായി നടത്തുന്ന ഈ അഭിമുഖം പ്രവാസി ചാനലിൽ ഡിസംബർ 22 വ്യാഴാഴ്ച് 7 മണി 23 വെള്ളിയാഴ്ച 7 മണി കൂടാതെ ശനിയാഴ്ച രാത്രി 9.30 നും സംപ്രക്ഷേപണം ചെയ്യുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 19083455983.