- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെത്തിയ എംഎ ബേബിക്ക് സ്വീകരണമൊരുക്കി മലയാളി സമൂഹം; ഡബ്ലിനിൽ ക്രാന്തി രൂപികൃതമായി; ഇന്ന് വാട്ടർഫോർഡിൽ സ്വീകരണം
ക്രാന്തിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അയർലണ്ടിൽ എത്തി ചേർന്ന സി പി എം പിബി മെമ്പർ എം എ ബേബിക്കു ഊഷ്മള സ്വീകരണം നൽകി. അയർലണ്ടിൽ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്‌കാരിക സംഘടനയുടെ ഉത്ഘാടനം ഡബ്ലിനിൽ സി പി എം പോളിറ്റ് ബ്യുറോ മെമ്പർ കൂടിയായ എം എ ബേബി നിർവഹിച്ചു.ഡബ്ലിൻ വാക്കിൻസ്ടൗൺ wsaf ഹാളിൽ ആയിരുന്നു ഉത്ഘാടന ചടങ്ങ്. ഉത്ഘാടന സമ്മേളനത്തിൽ ഐറിഷ് പാർലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിൻ സിറ്റി കൗൺസിലർ ഐലീഷ് റയാനും ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ യു കെ സെക്രട്ടറി ഹർസീവ് ബെയിൻസും ക്രാന്തിക്ക് ആശംസ അർപ്പിച്ചു. സമ്മേളനത്തിൽ ''ആഗോള തീവ്രവലത് പക്ഷത്തിന്റെ പുനരുജ്ജീവനം -പ്രവാസികളുടെ ആകുലതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രഭാഷണവും തുടർന്ന് പൊതു ചർച്ചയും നടന്നു. തിങ്കളാഴ്ച ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും എം എ ബേബി പങ്കെടുക്കും. വാട്ടർഫോർഡ് വുഡ് ലാൻഡ്സ് ഹോട്ടലിൽ വൈകിട്ട് ഏഴു മണിക്കാണ് പൊതുസമ്മേളനം . പൊതുസമ്മേളനത്തിൽ ''കേരളപിറവിയുടെ ആറ് പതിറ്റാണ്ടുകൾക്കിപുറം നേട്ടങ
ക്രാന്തിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അയർലണ്ടിൽ എത്തി ചേർന്ന സി പി എം പിബി മെമ്പർ എം എ ബേബിക്കു ഊഷ്മള സ്വീകരണം നൽകി. അയർലണ്ടിൽ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്‌കാരിക സംഘടനയുടെ ഉത്ഘാടനം ഡബ്ലിനിൽ സി പി എം പോളിറ്റ് ബ്യുറോ മെമ്പർ കൂടിയായ എം എ ബേബി നിർവഹിച്ചു.ഡബ്ലിൻ വാക്കിൻസ്ടൗൺ wsaf ഹാളിൽ ആയിരുന്നു ഉത്ഘാടന ചടങ്ങ്.
ഉത്ഘാടന സമ്മേളനത്തിൽ ഐറിഷ് പാർലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിൻ സിറ്റി കൗൺസിലർ ഐലീഷ് റയാനും ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ യു കെ സെക്രട്ടറി ഹർസീവ് ബെയിൻസും ക്രാന്തിക്ക് ആശംസ അർപ്പിച്ചു. സമ്മേളനത്തിൽ ''ആഗോള തീവ്രവലത് പക്ഷത്തിന്റെ പുനരുജ്ജീവനം -പ്രവാസികളുടെ ആകുലതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രഭാഷണവും തുടർന്ന് പൊതു ചർച്ചയും നടന്നു.
തിങ്കളാഴ്ച ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും എം എ ബേബി പങ്കെടുക്കും. വാട്ടർഫോർഡ് വുഡ് ലാൻഡ്സ് ഹോട്ടലിൽ വൈകിട്ട് ഏഴു മണിക്കാണ് പൊതുസമ്മേളനം . പൊതുസമ്മേളനത്തിൽ ''കേരളപിറവിയുടെ ആറ് പതിറ്റാണ്ടുകൾക്കിപുറം നേട്ടങ്ങളും വെല്ലുവിളികളും 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും .തുടർന്ന് പ്രസ്തുത വിഷയത്തിൽ പൊതു ചർച്ചയും നടക്കും.