- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമ്മ്യൂണിസ്റ്റുകാർ ദേശീയ പ്രസ്ഥാനത്തിനൊപ്പം പോരാടിയത് ബ്രിട്ടീഷുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായി; സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്തത് ആർഎസ്എസിനു മാത്രം; സ്വാതന്ത്ര്യദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി എം എ ബേബി; സ്വാതന്ത്ര്യസമരത്തിന്റെ ഉൽപന്നമാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും കുറിപ്പ്
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടൽ വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യസമരത്തിന്റെ ഉല്പന്നമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ ജനങ്ങൾ നടത്തിയ അതിദീർഘവും ത്യാഗോജ്ജ്വലവുമായ കോളനി വിരുദ്ധ സമരത്തിന്റെ ഫലമാണ് നാം ഇന്ന് ജീവിക്കുന്ന സ്വതന്ത്ര ഇന്ത്യ.
വിവിധ കാലത്തും വിവിധ ധാരകളിലുമായി ഇന്ത്യയുടെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ സമരത്തിൽ അണിനിരന്നു.ബ്രിട്ടീഷുകാരുടെയും അവരുടെ കൂട്ടാളികളുടെയും അതിരൂക്ഷമായ അടിച്ചമർത്തൽ നേരിട്ടു കൊണ്ടാണ് കമ്യൂണിസ്റ്റുകാരും മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കൊപ്പം പോരാടിയതെന്ന് അദ്ദേഹം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത ഒരു വിഭാഗം ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടനകൾ ആയിരുന്നു. അവർ ഇന്ന് ഇന്ത്യയുടെ കോളണി വിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തെ വളച്ചൊടിച്ച് സ്വന്തം കൈപ്പിടിയിൽ ആക്കാൻ നോക്കുമ്പോൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾക്കുപരിയായി കോളനി വിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തെ പുരോഗമനവാദികൾ ഉർത്തിപ്പിടിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പുർണ്ണരൂപം
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവർക്കും എന്റെ ആശംസകൾ.
ഇന്ത്യയിലെ ജനങ്ങൾ നടത്തിയ അതിദീർഘവും ത്യാഗോജ്ജ്വലവുമായ കോളണി വിരുദ്ധ സമരത്തിന്റെ ഫലമാണ് നാം ഇന്ന് ജീവിക്കുന്ന സ്വതന്ത്ര ഇന്ത്യ. വിവിധ കാലത്തും വിവിധ ധാരകളിലുമായി ഇന്ത്യയുടെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ സമരത്തിൽ അണിനിരന്നു. ഈ സ്വാതന്ത്ര്യസമരത്തിന്റെ ഉല്പന്നമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങൾ. ബ്രിട്ടീഷുകാരുടെയും അവരുടെ കൂട്ടാളികളുടെയും അതിരൂക്ഷമായ അടിച്ചമർത്തൽ നേരിട്ടു കൊണ്ടാണ് കമ്യൂണിസ്റ്റുകാരും മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കൊപ്പം പോരാടിയത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത ഒരു വിഭാഗം ആർ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടനകൾ ആയിരുന്നു. അവർ ഇന്ന് ഇന്ത്യയുടെ കോളണി വിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തെ വളച്ചൊടിച്ച് സ്വന്തം കൈപ്പിടിയിൽ ആക്കാൻ നോക്കുമ്പോൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾക്കുപരിയായി കോളണി വിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തെ പുരോഗമനവാദികൾ ഉയർത്തിപ്പിടിക്കേണ്ടിയിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ