- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കോവിഡ് മുക്തനായി; പരിശോധനാ ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു
തിരുവനന്തപുരം: കോവിഡ് ഭേദമായതിന തുടർന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു എം എ ബേബി. ഭാര്യ ബെറ്റിയും നേരത്തെ കോവിഡ് മുക്തയായിയിരുന്നു. സമ്പർക്കത്തിലൂടെയാണ് എം എ ബേബിക്ക് രോഗം ബാധിച്ചത്. കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹം ഇന്ന് ആശുപത്രി വിട്ടു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1242 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1238 പേർ ഇന്ന് രോഗമുക്തി നേടി. 1081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 95 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 39 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 88 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 11 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
മറുനാടന് ഡെസ്ക്
Next Story