- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തീവ്രവാദത്തെ എതിർക്കണം പക്ഷേ, ഇസ്ലാമോഫോബിയയ്ക്ക് വളം വയ്ക്കരുത്: എം എ ബേബി എഴുതുന്നു
കേരളത്തിൽ പലയിടത്തു നിന്നായി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയിൽ ചേരാൻ ചെറുപ്പക്കാർ പോയതായി വാർത്ത വന്നിരിക്കുന്നു. വളരെ ഗൗരവമായി കാണേണ്ട ഒരു വിഷയമാണിത്. വാർത്ത ശരിയാണെങ്കിൽ, ഇതിൽ തീവ്രവാദികളും അവരുടെ സ്വാധീനത്തിൽ പെട്ടുപോയ സാധുക്കളുമുണ്ടാവാം. ഇക്കാര്യം ഗൗരവത്തോടെ എടുക്കുമെന്ന് മുഖ്യമന്ത്രിയും ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് മേധാവിയും പറഞ്ഞിട്ടുണ്ട്. ഗൗരവമായ അന്വേഷണം നടക്കേണ്ടതുണ്ട്. പക്ഷേ, ഈ സംഭവവികാസങ്ങളുപയോഗിച്ച് നാട്ടിൽ ഇസ്ലാമോഫോബിയ വളർത്താൻ സംഘപരിവാർ ശ്രമിക്കുന്നുണ്ട്. അതിനെതിരെ പുരോഗമനവാദികൾ ജാഗരൂകരായിരിക്കണം. ആഗോള ഇസ്ലാമിക രാഷ്ട്രീയവും തീവ്രവാദവും ഇന്ന് ഇന്ത്യയിലെ ഹിന്ദുത്വവർഗീയതയും പടിഞ്ഞാറൻ നാടുകളിലെ ക്രിസ്ത്യൻ വംശീയതയും ശ്രീലങ്ക പോലുള്ളിടങ്ങളിലെ ബൗദ്ധവംശീയതയും ഒക്കെ പോലെ ഒരു യാഥാർത്ഥ്യമാണ്. കേരളത്തിലും ഇവയ്ക്ക് വളർച്ച ഉണ്ട്. നമ്മൾ ഇവയ്ക്കെതിരെ അതിശക്തമായ നിലപാട് എടുക്കണം. വർഗീയതയ്ക്ക് എതിരെയുള്ള നിലപാടിൽ ന്യൂനപക്ഷ വർഗീയതയെ ഒഴിവാക്കാനാവില്ല. കേരളത്തിലെ വിവ
കേരളത്തിൽ പലയിടത്തു നിന്നായി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയിൽ ചേരാൻ ചെറുപ്പക്കാർ പോയതായി വാർത്ത വന്നിരിക്കുന്നു. വളരെ ഗൗരവമായി കാണേണ്ട ഒരു വിഷയമാണിത്. വാർത്ത ശരിയാണെങ്കിൽ, ഇതിൽ തീവ്രവാദികളും അവരുടെ സ്വാധീനത്തിൽ പെട്ടുപോയ സാധുക്കളുമുണ്ടാവാം. ഇക്കാര്യം ഗൗരവത്തോടെ എടുക്കുമെന്ന് മുഖ്യമന്ത്രിയും ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് മേധാവിയും പറഞ്ഞിട്ടുണ്ട്. ഗൗരവമായ അന്വേഷണം നടക്കേണ്ടതുണ്ട്.
പക്ഷേ, ഈ സംഭവവികാസങ്ങളുപയോഗിച്ച് നാട്ടിൽ ഇസ്ലാമോഫോബിയ വളർത്താൻ സംഘപരിവാർ ശ്രമിക്കുന്നുണ്ട്. അതിനെതിരെ പുരോഗമനവാദികൾ ജാഗരൂകരായിരിക്കണം. ആഗോള ഇസ്ലാമിക രാഷ്ട്രീയവും തീവ്രവാദവും ഇന്ന് ഇന്ത്യയിലെ ഹിന്ദുത്വവർഗീയതയും പടിഞ്ഞാറൻ നാടുകളിലെ ക്രിസ്ത്യൻ വംശീയതയും ശ്രീലങ്ക പോലുള്ളിടങ്ങളിലെ ബൗദ്ധവംശീയതയും ഒക്കെ പോലെ ഒരു യാഥാർത്ഥ്യമാണ്.
കേരളത്തിലും ഇവയ്ക്ക് വളർച്ച ഉണ്ട്. നമ്മൾ ഇവയ്ക്കെതിരെ അതിശക്തമായ നിലപാട് എടുക്കണം. വർഗീയതയ്ക്ക് എതിരെയുള്ള നിലപാടിൽ ന്യൂനപക്ഷ വർഗീയതയെ ഒഴിവാക്കാനാവില്ല. കേരളത്തിലെ വിവിധ മുസ്ലിം ഗ്രൂപ്പുകൾ അപകടകരമായ രാഷ്ട്രീയമാണ് കയ്യാളുന്നത്. അവരെ തുറന്നു കാട്ടണം. അവർക്കെതിരെ പ്രചാരണം നടത്തണം. എന്നാൽ, കേരളത്തിലെ മുസ്ലിങ്ങളിലെ ബഹുഭൂരിപക്ഷവും മതേതരവാദികളാണ്.
മുസ്ലിങ്ങളുടെ താല്പര്യത്തിനെതിരാണ് ഇസ്ലാമിക തീവ്രവാദം. ഇക്കാര്യം നാമെല്ലാവരും ഓർക്കണം. അപകടകരമായ മുസ്ലിംപേടിയിൽ പെട്ട് ആവരുത് മുസ്ലിം വർഗീയതയെയും തീവ്രവാദത്തെയും നേരിടുന്നത്. ഈ മുസ്ലിം പേടി കേരളത്തിലെ സമാധാനകാംക്ഷികളായ മനുഷ്യർ തമ്മിൽ വിദ്വേഷമുണ്ടാക്കും.
വർഗീയതയ്ക്കും ജാതീയതയ്ക്കും കേരളം എതിരാണെന്ന ശക്തമായ സന്ദേശമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങൾ നല്കിയിരിക്കുന്നത്. വർഗീയതയുടെയോ ജാതീയതയുടെയോ സ്പർശം പോലുമില്ലാത്ത ഒരു സർക്കാരാണ് കേരളത്തിലുണ്ടായിരിക്കുന്നതും. ഈ ജനവിധിയെ മുന്നോട്ടു കൊണ്ടു പോകുന്നതിന് നാമെല്ലാം പ്രതിജ്ഞാബദ്ധരാണ്.