- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഫലി മുക്രിയും മുല്ലാക്കയുമല്ല, നടനാണ്; ഇത് തികഞ്ഞ അസഹിഷ്ണുത തന്നെ; മുഖം പൂർണ്ണമായി മറക്കാത്ത ഭാര്യയുടെ ചിത്രം ഫേസ്ബുക്കിലിട്ട നടനെ വിമർശിച്ച മതമൗലികവാദികൾക്ക് എം എ നിഷാദിന്റെ മറുപടി
തിരുവനന്തപുരം: നസ്രിയ നസീമിനെ തട്ടമിടീക്കാൻ വേണ്ടി ഫേസ്‌ബുക്കിലെ മതമൗലിക വാദികൾ ഒരുപാട് ശ്രമിച്ചതാണ്. തട്ടമിടാത്ത നസ്രിയ നരകത്തിൽ പോകുമെന്ന പ്രചരണങ്ങൾ ഇഷ്ടം പോലെയുണ്ടായി. ഇതിന് ശേഷമാണ് അൻസിബയെ തട്ടമിടുവിക്കാൻ വേണ്ടി ചിലർ ശ്രമിച്ചത്. അതും വിജയിക്കാതെ വന്നപ്പോൾ ഇപ്പോൾ ആസിഫലിക്ക് നേരെയാണ് മതമൗലികവാദികളുടെ പ്രതിഷേധം. ആസിഫലി മുടി കാണുന്ന വിധത്തിൽ ഭാര്യയുടെ ചിത്രം ഫേസ്‌ബുക്കിൽ ഇട്ടതിനെ വിമർശിച്ചാണ് നിരവധി പേർ എത്തിയത്. എന്തായാലും ഇതിന് മറുപടി നൽകി ആസിഫലിയെ പിന്തുണച്ച് രംഗത്തെത്തിയത് സംവിധായകൻ എം എ നിഷാദാണ്. ഭാര്യയ്ക്കും മകനും ഒപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആസിഫലിക്ക് നേരെ അധിക്ഷേപവും അസഭ്യവർഷവുമായി മതമൗലികവാദികളായ ചിലർ രംഗത്തെത്തിയത്. റമളാൻ മാസത്തിൽ മുഖം പൂർണ്ണമായി മറക്കാത്ത ഭാര്യയുടെ ചിത്രം ഫേസ്‌ബുക്കിൽ ഇട്ടത് എന്തിനാണ് എന്ന ചോദ്യമുയർത്തിയായിരുന്നു അസഹിഷ്ണുതയിലൂന്നിയ കമന്റുകൾ. ആസിഫിനെയും ഭാര്യയെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ പോസ്റ്റ് ചെയ്തവരെ കളിയാക
തിരുവനന്തപുരം: നസ്രിയ നസീമിനെ തട്ടമിടീക്കാൻ വേണ്ടി ഫേസ്‌ബുക്കിലെ മതമൗലിക വാദികൾ ഒരുപാട് ശ്രമിച്ചതാണ്. തട്ടമിടാത്ത നസ്രിയ നരകത്തിൽ പോകുമെന്ന പ്രചരണങ്ങൾ ഇഷ്ടം പോലെയുണ്ടായി. ഇതിന് ശേഷമാണ് അൻസിബയെ തട്ടമിടുവിക്കാൻ വേണ്ടി ചിലർ ശ്രമിച്ചത്. അതും വിജയിക്കാതെ വന്നപ്പോൾ ഇപ്പോൾ ആസിഫലിക്ക് നേരെയാണ് മതമൗലികവാദികളുടെ പ്രതിഷേധം. ആസിഫലി മുടി കാണുന്ന വിധത്തിൽ ഭാര്യയുടെ ചിത്രം ഫേസ്‌ബുക്കിൽ ഇട്ടതിനെ വിമർശിച്ചാണ് നിരവധി പേർ എത്തിയത്. എന്തായാലും ഇതിന് മറുപടി നൽകി ആസിഫലിയെ പിന്തുണച്ച് രംഗത്തെത്തിയത് സംവിധായകൻ എം എ നിഷാദാണ്.
ഭാര്യയ്ക്കും മകനും ഒപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആസിഫലിക്ക് നേരെ അധിക്ഷേപവും അസഭ്യവർഷവുമായി മതമൗലികവാദികളായ ചിലർ രംഗത്തെത്തിയത്. റമളാൻ മാസത്തിൽ മുഖം പൂർണ്ണമായി മറക്കാത്ത ഭാര്യയുടെ ചിത്രം ഫേസ്‌ബുക്കിൽ ഇട്ടത് എന്തിനാണ് എന്ന ചോദ്യമുയർത്തിയായിരുന്നു അസഹിഷ്ണുതയിലൂന്നിയ കമന്റുകൾ. ആസിഫിനെയും ഭാര്യയെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ പോസ്റ്റ് ചെയ്തവരെ കളിയാക്കിയും ട്രോൾ ചെയ്തും കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
സംവിധായകൻ എം എ നിഷാദാണ് ഈ വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആസിഫലി മുക്രിയും മുല്ലാക്കയുമല്ല നടനാണ് എന്ന് നിഷാദ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
പർദ്ദ ഒരു വസ്ത്രം മാത്രം...
ഒരാൾ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അയാൾക്കാണ്.മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഏത് തരം വസ്ത്രം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നമ്മുക്കുണ്ട്..ഇത് ഇന്ത്യയാണ്,സൗദിയല്ല..ആസിഫലി മുക്രിയും മുല്ലാക്കയുമല്ല അയാളൊരു നടനാണ്...ഒരു കലാകാരനും അയാളുടെ കുടുംബവും എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് സദാചാര കുരുപൊട്ടിയ ഇവിടുത്തെ ചില നല്ല നടപ്പ് സമിതിയല്ല...അസഹിഷ്ണത എല്ലാ വിഭാഗങ്ങളിലുമുണ്ടെന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് നടനെയും കുടുംബത്തെയും അപമാനിച്ച് കൊണ്ട് ചിലർ രംഗത്തെത്തിയിരിക്കുന്നത്..
ആരാണ് ശരി ചെയ്യുന്നതെന്ന് തീരുമാനിക്കുന്നത് താലിബാനിസം മനസ്സിൽ കൊണ്ട് നടക്കുന്ന സദാചാര വാദികളല്ല...
പർദ്ദ ഒരു വസ്ത്രം മാത്രമാണെന്നും ( അറേബ്യയയിൽ നിന്ന് കടം കൊണ്ടതാണെന്ന്,മനസ്സിലാക്കാൻ ഇജ്ജ്യാതി കോയാമാർക്ക് കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ...
വേണ്ട റംളാൻ മാസമായതുകൊണ്ട് അധികം പറയുന്നില്ല..അല്ലെന്കിൽ തന്നെ ഞാനൊരു outspoken ആയ സ്തിഥിക്ക്...
പടച്ചവൻ കാക്കട്ടെ എല്ലാവരെയും.