- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വികസിത രാജ്യങ്ങളിൽ മാത്രം ലഭ്യമായ സൗകര്യങ്ങളാണ് ഇച്ഛാശക്തിയുള്ള കേരളത്തിലെ ഇടതു സർക്കാർ ഒരുക്കുന്നത്; അയർലണ്ടിലെ മലയാളി ദമ്പതികൾ സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞുങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്കെഴുതിയപ്പോഴുണ്ടായത് ഇത്; പിണറായി വിജയനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്നവർ വായിച്ചറിയാൻ അയർലൻഡിൽനിന്ന് എംഎ ബേബി എഴുതുന്നു
അയർലണ്ടിൽ പുതുതായി രൂപവൽക്കരിച്ച 'ക്രാന്തി' എന്ന സാംസ്കാരിക സംഘടനയുടെ പരിപാടിയിൽ സംബന്ധിക്കുവാൻ ഡബ്ലിനിൽ എത്തി. കോട്ടയം കുമാരനല്ലൂർ സ്വദേശി മനോജ്, മാങ്ങാനംകാരി പ്രീതി എന്നിവർക്കൊപ്പമാണ് താമസം. സ്‌നേഹവും സന്തോഷവും പകരുന്ന പ്രകൃതക്കാരാണ് ഇരുവരും. എന്നാൽ അവരുടെ ജീവിതത്തിൽ കടന്നുവന്ന, ഇന്ന് പത്തു വയസ്സായ, മകൻ ഉണ്ണിക്കുട്ടന്റെ രോഗം ബന്ധുക്കളുടെയും കൂട്ടുകാരുടെയും കരുതലിന്റെ വിഷയമാണ്. നൂറു ശതമാനവും സെറിബ്രൽ പാൽസി (Cerebral pasly) ബാധിതനാണ് ഈ കുഞ്ഞ്. ഇത്തരം കുഞ്ഞുങ്ങളുടെ കാര്യത്തിൽ സംസ്ഥാന ഗവർമെന്റിന് ചെയ്യാൻ കഴിയുന്ന ചില ചെറിയ വലിയ കാര്യങ്ങളെപറ്റി പ്രീതി മനോജ് മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് ഒരു കത്തയച്ച അനുഭവം അവർ എന്നോട് പറഞ്ഞു. ഒരു വർഷം പൂർത്തിയാക്കിയ കേരളത്തിലെ സംസ്ഥാന സർക്കാരിനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്നവർ ക്ഷമാപൂർവ്വം മനസ്സിലാക്കേണ്ട ഒരു സവിശേഷ അനുഭവമാണ് ഇതെന്നതിനാൽ പ്രീതി എന്നോട് പറഞ്ഞ കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കട്ടെ. 'ഏകദേശം രണ്ടരമാസങ്ങൾക്ക് മുൻപ് എന്റെ മകനെപ്പോലെ നൂറ
അയർലണ്ടിൽ പുതുതായി രൂപവൽക്കരിച്ച 'ക്രാന്തി' എന്ന സാംസ്കാരിക സംഘടനയുടെ പരിപാടിയിൽ സംബന്ധിക്കുവാൻ ഡബ്ലിനിൽ എത്തി. കോട്ടയം കുമാരനല്ലൂർ സ്വദേശി മനോജ്, മാങ്ങാനംകാരി പ്രീതി എന്നിവർക്കൊപ്പമാണ് താമസം. സ്‌നേഹവും സന്തോഷവും പകരുന്ന പ്രകൃതക്കാരാണ് ഇരുവരും. എന്നാൽ അവരുടെ ജീവിതത്തിൽ കടന്നുവന്ന, ഇന്ന് പത്തു വയസ്സായ, മകൻ ഉണ്ണിക്കുട്ടന്റെ രോഗം ബന്ധുക്കളുടെയും കൂട്ടുകാരുടെയും കരുതലിന്റെ വിഷയമാണ്. നൂറു ശതമാനവും സെറിബ്രൽ പാൽസി (Cerebral pasly) ബാധിതനാണ് ഈ കുഞ്ഞ്. ഇത്തരം കുഞ്ഞുങ്ങളുടെ കാര്യത്തിൽ സംസ്ഥാന ഗവർമെന്റിന് ചെയ്യാൻ കഴിയുന്ന ചില ചെറിയ വലിയ കാര്യങ്ങളെപറ്റി പ്രീതി മനോജ് മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് ഒരു കത്തയച്ച അനുഭവം അവർ എന്നോട് പറഞ്ഞു. ഒരു വർഷം പൂർത്തിയാക്കിയ കേരളത്തിലെ സംസ്ഥാന സർക്കാരിനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്നവർ ക്ഷമാപൂർവ്വം മനസ്സിലാക്കേണ്ട ഒരു സവിശേഷ അനുഭവമാണ് ഇതെന്നതിനാൽ പ്രീതി എന്നോട് പറഞ്ഞ കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കട്ടെ.
'ഏകദേശം രണ്ടരമാസങ്ങൾക്ക് മുൻപ് എന്റെ മകനെപ്പോലെ നൂറു ശതമാനം ഡിസബിലിറ്റി ഉള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന കഷ്ടപ്പാടുകളെകുറിച്ച് സഖാവ് പിണറായി വിജയന് ഒരു കത്തെഴുതുകയുണ്ടായി. അന്ന് ഏറെ ആശങ്കകളോടെയും പേടിയോടെയുമാണ് ആ കത്ത് തയാറാക്കിയത്. മാധ്യമങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ട കർക്കശക്കാരനായ, ചിരിക്കാത്ത സഖാവ് പിണറായി വിജയനെ ഏറെ ഭയപ്പാടോടെയാണ് ഞാൻ നോക്കിയിരുന്നത്. എന്നാൽ എന്നെയും എന്റെ കുടുംബത്തെയും ഏറെ ആഹ്ലാദിപ്പിക്കുന്ന പ്രതികരണമാണ് പിണറായി ഗവർമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
കത്ത് പോസ്റ്റ് ചെയ്ത ശേഷം ആദ്യത്തെ ഒരുമാസം ഒന്നും സംഭവിച്ചില്ല. അപ്പോൾ വളരെ നിരാശപ്പെട്ടു. എന്നാൽ ഏകദേശം ആറാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഊഹങ്ങളെ തകിടംമറിച്ച്‌കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ശ്രീ ശിവശങ്കർ IAS ഫോൺ വിളിച്ചു. കത്തിലെ വിഷയങ്ങളിൽ ചില വിശദീകരണങ്ങൾ ആവശ്യപ്പെട്ടാണ് വിളിച്ചത്. വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ അദ്ദേഹം ശാശ്വതമായ ഒരു പരിഹാരത്തിന് ശ്രമിക്കാമെന്ന് ഉറപ്പ് തന്നു. പിന്നീട് എനിക്ക് ലഭിച്ചത് സഖാവ് പിണറായിയുടെ ഹൃദയസ്പർശിയായ ഒരു കത്താണ്. ഞാൻ ഉന്നയിച്ച ഓരോ വിഷയവും സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നു എന്നറിഞ്ഞതിൽ എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നി. കൈക്കൂലി നൽകാതെയും ശുപാർശക്കാരില്ലാതെയും ഒരു കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ എന്നെ പോലെയുള്ള സാധാരണക്കാർക്കും സാധിക്കും എന്ന് എനിക്കും എന്റെ കുടുംബത്തിനും ബോധ്യപ്പെട്ടു. കൂടാതെ സഖാവിന്റെ കത്ത് ലഭിച്ചോ എന്ന് CM ന്റെ ഓഫീസിൽ നിന്നും നേരിട്ട് വിളിച്ചും അന്വേഷിച്ചു.
പിന്നീട് ഞങ്ങൾക്ക് ലഭിച്ച ഫോൺ ശ്രീമതി മിനി ആന്റണി IAS ന്റെ ആയിരുന്നു. എന്റെ കുട്ടിയുടെ വിവരങ്ങൾ എല്ലാം ശ്രദ്ധാപൂർവ്വം അന്വേഷിച്ചു കേട്ട അവർ ഗവർമെൻറ് ഇതുപോലെയുള്ള കുട്ടികൾക്കായി ചില ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി പറഞ്ഞു. കത്തിൽ ഞാൻ ഉന്നയിച്ച ഒരു വിഷയമായിരുന്നു Diaper ന്റെ ലഭ്യതക്കുറവ്. അത് പരിഹരിക്കാൻ സർക്കാർ എടുത്ത നടപടിയെ കുറിച്ച് ശ്രീമതി മിനി ആന്റണി സംസാരിച്ചപ്പോൾ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞുപോയി. അതുപോലെ ഉന്നയിച്ച ഓരോ പ്രശ്‌നത്തിനും പരിഹാരം കാണാൻ ഗവൺമെന്റ് ശ്രമിക്കുന്നു എന്നറിയുന്നത് വളരെ പ്രതീക്ഷയും ആശ്വാസവും പകരുന്നു.
വികസിത രാജ്യങ്ങളിൽ മാത്രമേ ഇതുപോലെ ഫെസിലിറ്റികൾ സാധ്യമാകു എന്നാണ് ഇതുവരെ കരുതിയിരുന്നത്. മറ്റു പലരുടെയും ചിന്ത വ്യത്യസ്തമാകാൻ വഴിയില്ല. പക്ഷെ ഇച്ഛാശക്തിയുള്ള ഒരു ഗവർമെന്റ് ഉണ്ടെങ്കിൽ ഇന്ത്യയിലെ കേരളത്തിലും ഇതൊക്കെ സാധിക്കും എന്ന് ഈ എൽ.ഡി.എഫ് സർക്കാർ ബോധ്യപ്പെടുത്തി.
എൽ.ഡി.എഫ് വരും എല്ലാം ശരിയാകും എന്നത് എൽ.ഡി.എഫ് വന്നു ഓരോന്നും ശരിയായി തുടങ്ങി എന്ന് മാറ്റി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നവ കേരള സൃഷ്ട്ടിക്കായി ഈ സർക്കാരിനൊപ്പം ഞങ്ങളും ഉണ്ട്. ഈ ഗവർമെന്റിനോടുള്ള നന്ദി ഞങ്ങളുടെ ഹൃദയത്തിൽ തട്ടി അറിയിക്കുന്നു. എന്റെ മകൻ ഉണ്ണികുട്ടനും അതുപോലെ ഡിസബിലിറ്റി മൂലം കഷ്ട്ത അനുഭവിക്കുന്ന അനേകം കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്.'
പ്രീതിയുടെ ഈ പ്രതീക്ഷ അനുസരിച്ച് ഉണ്ണികുട്ടനും അതുപോലെ കടുത്ത രോഗപീഡ അനുഭവിക്കുന്ന മറ്റു കുട്ടികൾക്കും ആശ്വാസം പകരാൻ സമയബന്ധിതമായി പ്രവർത്തന പദ്ധതികൾ പിണറായി വിജയൻ സർക്കാർ കൈക്കൊള്ളുമെന്ന് ഉറപ്പ് പറയാൻ കഴിയും. വരുന്ന നാല് വർഷങ്ങൾ ഇക്കാര്യത്തിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടായാൽ ഇടതുപക്ഷത്തിനെതിരെ കഴമ്പില്ലാത്ത ആക്ഷേപങ്ങൾ ഉയർത്തുന്നവർ ആ നിലപാട് തിരുത്തും എന്നും കരുതുന്നു.