ന്യൂഡൽഹി: സംഘപരിവാറിന്റെ 56 ഇഞ്ച് നെഞ്ചളവിൽ നടത്തിയ കാളിയമർദനമാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ പ്രസംഗമെന്ന് എം ബി രാജേഷ് എംപി. കനയ്യ എന്നാൽ ഹിന്ദിയിൽ കൃഷ്ണൻ എന്നാണ് അർത്ഥം. സംഘപരിവാർ രാഷ്ട്രീയത്തിന്റെ വിഷപ്പത്തി ചവിട്ടിമെതിച്ച കാളിയമർദനമായിരുന്നു കനയ്യയുടെ പ്രസംഗമെന്ന് രാജേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

കനയ്യ അന്തസായ ഭാഷയിൽ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി പറയാനുള്ള കഴിവും ബുദ്ധിയും ആത്മവിശ്വാസവുമില്ലാത്ത ഭീരുക്കളും സംവാദത്തിന് ധൈര്യമില്ലാത്തവരും കനയ്യയുടെ പ്രസംഗത്തിനെതിരെ പതിവുപോലെ തെറി ചൊരിഞ്ഞ് തുടങ്ങിയിട്ടുണ്ട്. പാവം! അവരോട് ക്ഷമിക്കാം. അവർക്കതല്ലാതെ എന്ത് ചെയ്യാനറിയാം. അവർ വിളിക്കുന്ന ഓരോ തെറിയും ഉത്തരം മുട്ടിയ പരാജിതരുടെ ദീനരോദനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു.

വാക്കുകൾക്ക് വെടിയുണ്ടയേക്കാൾ ശക്തിയുണ്ടെന്ന് തെളിയിച്ച പ്രസംഗമാണ് കനയ്യയുടേത്. ആശയ വ്യക്തത അതിനൊത്ത രാഷ്ട്രീയ മൂർച്ച, ലാളിത്യം, നർമ്മം, പരിഹാസം, യുക്തിഭദ്രത, വാക്കുകളുടെ ഒഴുക്ക്, എതിരാളികളോട് പുലർത്തിയ മിതത്വവും അന്തസും തുടങ്ങി ഒരു പ്രസംഗത്തിന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പ്രസംഗമാണ് കനയ്യ നടത്തിയതെന്നും രാജേഷ് പറഞ്ഞു.

കൻഹയ്യ എന്നാൽ ഹിന്ദിയിൽ കൃഷ്ണൻ എന്നർത്ഥം. സാക്ഷാൽ ശ്രീകൃഷ്ണൻ കാളിയന്റെ പത്തിയിൽ നർത്തനമാടിയതുപോലെ സംഘ...

Posted by M.B. Rajesh on Saturday, 5 March 2016