ന്യൂഡൽഹി: കേരള ഹൗസിൽ ഗോമാംസം വിറ്റതായി പരാതിപ്പെട്ടതിൽ തങ്ങൾക്കു പങ്കില്ലെന്ന ബിജെപി വാദം പൊളിച്ച് എം ബി രാജേഷ് എംപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പൊലീസ് റെയ്ഡിന് കാരണക്കാരനായ {{പ്രതീഷ്}} വിശ്വനാഥന്റെ ബിജെപി ബന്ധം വെളിവാക്കുന്ന ചിത്രങ്ങളും അയാളുടെ എഫ്ബി പോസ്റ്റിന്റെ ലിങ്കും ചേർത്താണ് രാജേഷ് പ്രതികരിച്ചിരിക്കുന്നത്.

കേരള ഹൗസിന്റെ അടുക്കളയിൽ പൊലീസ് റെയ്ഡ് നടത്തിയത് ബിജെപി.ആർ.എസ്സ്.എസ്സ് കാരുടെ പരാതിയെ തുടർന്നല്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ചാനൽ ചർച്ചകളിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എം ബി രാജേഷ് ഈ വാദം കള്ളമെന്നു തെളിയിച്ച് പോസ്റ്റിട്ടത്.

ഇന്നലെ കേരള ഹൗസിന്റെ അടുക്കളയിൽ പൊലീസ് റെയ്ഡ് നടത്തിയത് ബിജെപി.-ആർ.എസ്സ്.എസ്സ് കാരുടെ പരാതിയെ തുടർന്നല്ലെന്ന് കെ...

Posted by M.B. Rajesh on Tuesday, 27 October 2015

റെയ്ഡിന് കാരണക്കാരനായ {{പ്രതീഷ്}} വിശ്വനാഥൻ എന്ന സംഘപരിവാർ പ്രവർത്തകൻ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കൂടെ നില്ക്കുന്ന ചിത്രവും രാജേഷ് പോസ്റ്റിൽ ഉൾപ്പെടുത്തി. ഈ വിഷയത്തിൽ ദി ഇന്ത്യൻ എക്സ്‌പ്രസ്സ് പത്രത്തിൽ വന്ന വാർത്തയും സത്യം എന്താണെന്ന് വിളിച്ചു പറയുന്നുണ്ടെന്നും രാജേഷ് പറയുന്നു.

അതിനിടെ, താനിവിടെ കൊച്ചിയിലുണ്ടെന്നും തന്നെ അന്വേഷിക്കുന്ന മാദ്ധ്യമപ്രവർത്തകർ കണ്ടോളൂ എന്നും {{പ്രതീഷ്}} വിശ്വനാഥൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. കൊച്ചിയിൽ എസ്‌ബിഐ ഹൈക്കോർട്ട് ശാഖയ്ക്കു മുന്നിൽ നിൽക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. ഡൽഹി കേരള ഹൗസിൽ എല്ലാവരും കാൺകെ ബീഫ് വിൽക്കുന്നു എന്ന തരത്തിലായിരുന്നു {{പ്രതീഷിന്റെ}} കഴിഞ്ഞ ദിവസത്തെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിനു പിന്നാലെയാണ് കേരള ഹൗസിൽ റെയ്ഡിനായി ഡൽഹി പൊലീസ് എത്തിയതെന്ന് എം ബി രാജേഷിന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.